നെഹെമ്യാവ് 10:34 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം34 “ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ, ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ കത്തിക്കുവാൻ ആണ്ടുതോറും നിശ്ചിത സമയങ്ങളിൽ പിതൃഭവനം പിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലേയ്ക്ക് വിറകു വഴിപാടായി കൊണ്ടുവരേണ്ടതിന് ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും ചേർന്ന് ചീട്ടിട്ടു; Viz kapitolaസത്യവേദപുസ്തകം C.L. (BSI)34 കൂടാതെ ദേവാലയത്തിലെ യാഗപീഠത്തിൽ നിയമം അനുസരിച്ചു കത്തിക്കാനുള്ള വിറക് ആണ്ടുതോറും നിശ്ചിതസമയങ്ങളിൽ പിതൃഭവനക്രമത്തിൽ വഴിപാടായി അർപ്പിക്കാൻ ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും നറുക്കിട്ടു നിശ്ചയിച്ചിരിക്കുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)34 ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ കത്തിപ്പാൻ ആണ്ടുതോറും നിശ്ചിതസമയങ്ങളിൽ പിതൃഭവനം പിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ വിറകുവഴിപാടു കൊണ്ടുവരേണ്ടതിനു ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനവുമായിട്ടു ചീട്ടിട്ടു; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)34 ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ കത്തിപ്പാൻ ആണ്ടുതോറും നിശ്ചിതസമയങ്ങളിൽ പിതൃഭവനംപിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ വിറകുവഴിപാട്ടു കൊണ്ടുവരേണ്ടതിന്നു ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനവുമായിട്ടു ചീട്ടിട്ടു; Viz kapitolaസമകാലിക മലയാളവിവർത്തനം34 “ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ കത്തിക്കാനുള്ള വിറക്, വർഷത്തിൽ നിശ്ചിതസമയത്ത് കൊണ്ടുവരുന്നതിനുള്ള കുടുംബങ്ങളെ നിയമിക്കാൻ ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും ചേർന്നു നറുക്കിടുന്നു. Viz kapitola |