നെഹെമ്യാവ് 1:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 കർത്താവേ, അങ്ങ് അടിയന്‍റെയും അങ്ങേയുടെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന അങ്ങേയുടെ ദാസന്മാരുടെയും പ്രാർത്ഥന ശ്രദ്ധിക്കേണമേ. ഇന്നു അടിയന് കാര്യം സാധിപ്പിച്ച് ഈ മനുഷ്യന്റെ മുമ്പാകെ എനിക്ക് ദയ ലഭിക്കുമാറാക്കേണമേ.” അക്കാലത്ത് ഞാൻ രാജാവിന്റെ പാനപാത്രവാഹകനായിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 സർവേശ്വരാ, ഈ ദാസന്റെയും അവിടുത്തെ നാമത്തെ ഭയഭക്തിയോടെ ആരാധിക്കുന്ന മറ്റു ദാസന്മാരുടെയും പ്രാർഥന കേൾക്കണമേ. ഇന്ന് അവിടുത്തെ ദാസന് വിജയം അരുളണമേ. രാജാവ് അടിയനോടു കാരുണ്യം കാട്ടുവാൻ അവിടുന്ന് ഇടയാക്കണമേ.” അക്കാലത്ത് ഞാൻ രാജാവിന്റെ പാനപാത്രവാഹകൻ ആയിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 കർത്താവേ, നിന്റെ ചെവി അടിയന്റെ പ്രാർഥനയ്ക്കും നിന്റെ നാമത്തെ ഭയപ്പെടുവാൻ താൽപര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാർഥനയ്ക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്ന് അടിയനു കാര്യം സാധിപ്പിച്ച് ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാൻ രാജാവിനു പാനപാത്രവാഹകനായിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 കർത്താവേ, നിന്റെ ചെവി അടിയന്റെ പ്രാർത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാർത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാൻ രാജാവിന്നു പാനപാത്രവാഹകനായിരുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം11 കർത്താവേ, അങ്ങയുടെ ദാസന്റെയും തിരുനാമത്തെ ഭയപ്പെടുന്നതിൽ ആനന്ദിക്കുന്ന അങ്ങയുടെ സേവകരുടെയും പ്രാർഥനയ്ക്കു കാതോർക്കണമേ. അവിടത്തെ ഈ ദാസന് ഇന്നു വിജയം നൽകി, ഈ മനുഷ്യന്റെ മുമ്പാകെ ദയ ലഭിക്കാൻ ഇടയാക്കണമേ.” അക്കാലത്തു ഞാൻ രാജാവിന്റെ പാനപാത്രവാഹകനായിരുന്നു. Viz kapitola |