യോവേൽ 2:19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 യഹോവ തന്റെ ജനത്തിന് ഉത്തരം അരുളിയത്: “ഞാൻ നിങ്ങൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും; ഞാൻ ഇനി നിങ്ങളെ ജനതകളുടെ ഇടയിൽ നിന്ദാവിഷയമാക്കുകയുമില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)19 സർവേശ്വരൻ തന്റെ ജനത്തോട് അരുളിച്ചെയ്തു: “ഇതാ, ഞാൻ നിങ്ങൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്‌കുന്നു. നിങ്ങൾ സംതൃപ്തരായിത്തീരും. ജനതകളുടെ ഇടയിൽ ഇനി ഞാൻ നിങ്ങളെ നിന്ദാപാത്രമാക്കുകയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 യഹോവ തന്റെ ജനത്തിന് ഉത്തരം അരുളിയത്: ഞാൻ നിങ്ങൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങൾ അതിനാൽ തൃപ്തിപ്രാപിക്കും; ഞാൻ ഇനി നിങ്ങളെ ജാതികളുടെ ഇടയിൽ നിന്ദയാക്കുകയുമില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 യഹോവ തന്റെ ജനത്തിന്നു ഉത്തരം അരുളിയതു: ഞാൻ നിങ്ങൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും; ഞാൻ ഇനി നിങ്ങളെ ജാതികളുടെ ഇടയിൽ നിന്ദയാക്കുകയുമില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം19 യഹോവ അവരോട് ഇപ്രകാരം മറുപടി പറയും: “ഞാൻ നിങ്ങൾക്കു ധാന്യവും പുതുവീഞ്ഞും എണ്ണയും മതിയാവോളം തരും; ഇനിയൊരിക്കലും ഞാൻ നിങ്ങളെ ജനതകൾക്കിടയിൽ ഒരു പരിഹാസവിഷയമാക്കുകയില്ല. Viz kapitola |