ന്യായാധിപന്മാർ 20:40 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം40 എന്നാൽ പട്ടണത്തിൽ നിന്ന് ഒരു വലിയ പുകത്തൂൺ പൊങ്ങിത്തുടങ്ങിയപ്പോൾ, ബെന്യാമീന്യർ പുറകോട്ട് നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നത് കണ്ടു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)40 എന്നാൽ പട്ടണത്തിൽനിന്ന് കനത്ത പുക ഉയരാൻ തുടങ്ങിയപ്പോൾ ബെന്യാമീന്യർ തിരിഞ്ഞുനോക്കി; അപ്പോൾ പട്ടണം കത്തി പുക ആകാശത്തിലേക്ക് ഉയരുന്നതു കണ്ടു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)40 എന്നാൽ പട്ടണത്തിൽനിന്ന് അടയാളം ഒരു വലിയ പുകത്തൂണായി പൊങ്ങിത്തുടങ്ങിയപ്പോൾ ബെന്യാമീന്യർ പിന്നോട്ടു നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നതു കണ്ടു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)40 എന്നാൽ പട്ടണത്തിൽനിന്നു അടയാളം ഒരു വലിയ പുകത്തൂണായി പൊങ്ങിത്തുടങ്ങിയപ്പോൾ ബെന്യാമീന്യർ പിന്നോട്ടു നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നതു കണ്ടു. Viz kapitolaസമകാലിക മലയാളവിവർത്തനം40 എന്നാൽ പട്ടണത്തിൽനിന്ന് ചിഹ്നമായി പുക പൊങ്ങിയപ്പോൾ ബെന്യാമീന്യർ പുറകോട്ടുനോക്കി; പട്ടണം മുഴുവനും കത്തി പുക ആകാശത്തോളം പൊങ്ങുന്നതു കണ്ടു. Viz kapitola |