ന്യായാധിപന്മാർ 14:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിക്കുവാൻ തിരികെ പോയപ്പോൾ, സിംഹത്തിന്‍റെ ഉടൽ കാണേണ്ടതിന്, മാറിച്ചെന്ന് നോക്കി; സിംഹത്തിന്‍റെ ഉടലിനകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 ഏതാനും ദിവസങ്ങൾക്കു ശേഷം അയാൾ അവളെ കൂട്ടിക്കൊണ്ടു പോകാൻ വീണ്ടും ചെന്നു. പോകുന്ന വഴിക്കു താൻ മുമ്പു കൊന്ന സിംഹത്തിന്റെ ഉടൽ കാണാൻ അയാൾ പോയി; സിംഹത്തിന്റെ ഉടലിനുള്ളിൽ ഒരു തേനീച്ചക്കൂടും തേനും കണ്ടു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോകയിൽ സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന് മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിനകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോകയിൽ സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന്നു മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിന്നകത്തു ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു. Viz kapitolaസമകാലിക മലയാളവിവർത്തനം8 കുറച്ചുനാൾ കഴിഞ്ഞ് അദ്ദേഹം അവളെ വിവാഹംകഴിക്കാൻ അവിടേക്കു മടങ്ങിവരുമ്പോൾ സിംഹത്തിന്റെ ഉടൽ കാണേണ്ടതിന് വഴിമാറിച്ചെന്നു നോക്കിയപ്പോൾ, അതാ സിംഹത്തിന്റെ ഉടലിനുള്ളിൽ ഒരു തേനീച്ചക്കൂട്ടവും തേനും. Viz kapitola |