യെശയ്യാവ് 57:6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 തോട്ടിലെ മിനുസമുള്ള കല്ല് നിന്റെ പങ്ക്; അതുതന്നെ നിന്റെ ഓഹരി; അതിനല്ലയോ നീ പാനീയബലി പകർന്നു ഭോജനബലി അർപ്പിച്ചിരിക്കുന്നത്? ഈ വക കണ്ടിട്ട് ഞാൻ ക്ഷമിച്ചിരിക്കുമോ? Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 താഴ്‌വരയിലെ പാറയുടെ വിള്ളലുകളിൽ നിങ്ങൾ സ്വന്തം ശിശുക്കളെ കുരുതികഴിക്കുന്നു. താഴ്‌വരയിലെ മിനുസമുള്ള കല്ലുകളെ നിങ്ങൾ ആരാധിക്കുന്നു. അവ തന്നെയാണു നിങ്ങളുടെ അവകാശവും ഓഹരിയും. അവയ്‍ക്കു നിങ്ങൾ പാനീയബലിയും ധാന്യബലിയും അർപ്പിക്കുന്നു. ഇവയിൽ ഞാൻ പ്രസാദിക്കുമെന്നു കരുതുന്നുവോ? Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 തോട്ടിലെ മിനുസമുള്ള കല്ല് നിന്റെ പങ്ക്; അതു തന്നെ നിന്റെ ഓഹരി; അതിനല്ലോ നീ പാനീയബലി പകർന്നു ഭോജനബലി അർപ്പിച്ചിരിക്കുന്നത്? ഈ വക കണ്ടിട്ടു ഞാൻ ക്ഷമിച്ചിരിക്കുമോ? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 തോട്ടിലെ മിനുസമുള്ള കല്ലു നിന്റെ പങ്കു; അതു തന്നേ നിന്റെ ഓഹരി; അതിന്നല്ലോ നീ പാനീയ ബലി പകർന്നു ഭോജനബലി അർപ്പിച്ചിരിക്കുന്നതു? ഈ വക കണ്ടിട്ടു ഞാൻ ക്ഷമിച്ചിരിക്കുമോ? Viz kapitolaസമകാലിക മലയാളവിവർത്തനം6 അരുവികളിലെ മിനുസമുള്ള കല്ലുകളാണ് നിന്റെ വിഗ്രഹങ്ങൾ; അതുതന്നെ നിന്റെ ഓഹരി. അതേ, അവയ്ക്കാണു നിങ്ങൾ പാനീയബലിയും ഭോജനബലിയും അർപ്പിച്ചിരിക്കുന്നത്. ഇതെല്ലാം കണ്ടശേഷവും ഞാൻ ക്ഷമിക്കണമോ? Viz kapitola |