യെശയ്യാവ് 54:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ഭയപ്പെടണ്ട, നീ ലജ്ജിച്ചുപോവുകയില്ല; ഭ്രമിക്കണ്ടാ, നീ നാണിച്ചുപോകുകയില്ല; നിന്‍റെ യൗവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കുകയുമില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 ഭയപ്പെടേണ്ടാ, നീ ലജ്ജിതയാവുകയില്ല. പരിഭ്രമിക്കേണ്ടാ, നീ അപമാനിതയാവുകയില്ല. നിന്റെ യൗവനത്തിലെ അപമാനം നീ വിസ്മരിക്കും. വൈധവ്യത്തിന്റെ അപകീർത്തി നീ ഓർക്കുകയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 ഭയപ്പെടേണ്ടാ, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൗവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കയുമില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൗവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കയുമില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം4 “ഭയപ്പെടേണ്ട; നീ ലജ്ജിതയാകുകയില്ല; പരിഭ്രമിക്കേണ്ട; നീ അപമാനിതയാകുകയില്ല. നിന്റെ യൗവനകാലത്തെ ലജ്ജ നീ മറക്കും, വൈധവ്യനിന്ദ മേലാൽ ഓർക്കുകയുമില്ല. Viz kapitola |