യെശയ്യാവ് 47:15 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 ഇങ്ങനെയാകും നീ അദ്ധ്വാനിച്ചിരിക്കുന്നതു; നിന്റെ ബാല്യംമുതൽ നിന്നോടുകൂടെ വ്യാപാരം ചെയ്തവർ ഓരോരുത്തൻ അവനവന്‍റെ ദിക്കിലേക്കു അലഞ്ഞുപോകും; ആരും നിന്നെ രക്ഷിക്കുകയില്ല.” Viz kapitolaസത്യവേദപുസ്തകം C.L. (BSI)15 ഇങ്ങനെയാകുന്നു നീ അധ്വാനിച്ചിരിക്കുന്നത്. നിന്റെ യൗവനംമുതൽ നിന്റെകൂടെ വ്യാപാരം ചെയ്തവർ, അവർ അവരുടെതന്നെ ദിക്കുകളിൽ അലയുന്നു; അവിടെ ആരും നിന്നെ രക്ഷിക്കുകയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 ഇങ്ങനെയാകും നീ അധ്വാനിച്ചിരിക്കുന്നത്; നിന്റെ ബാല്യംമുതൽ നിന്നോടുകൂടെ വ്യാപാരം ചെയ്തവർ ഓരോരുത്തൻ താന്താന്റെ ദിക്കിലേക്ക് അലഞ്ഞുപോകും; ആരും നിന്നെ രക്ഷിക്കയില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 ഇങ്ങനെയാകും നീ അദ്ധ്വാനിച്ചിരിക്കുന്നതു; നിന്റെ ബാല്യംമുതൽ നിന്നോടുകൂടെ വ്യാപാരം ചെയ്തവർ ഓരോരുത്തൻ താന്താന്റെ ദിക്കിലേക്കു അലഞ്ഞുപോകും; ആരും നിന്നെ രക്ഷിക്കയില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം15 ബാല്യംമുതൽ നിന്നോടു ചേർന്ന് അധ്വാനിച്ചിരുന്നവരും നിന്നോടു ചേർന്നു കച്ചവടംചെയ്തവരും അതിലപ്പുറമാകുകയില്ല. അവർ ഓരോരുത്തരും അവരവരുടെ ദിശയിലേക്കു ചിതറിപ്പോകും; നിന്നെ രക്ഷിക്കാൻ ആരും അവശേഷിക്കുകയില്ല. Viz kapitola |