യെശയ്യാവ് 30:27 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 ഇതാ, കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു യഹോവയുടെ നാമം ദൂരത്തുനിന്ന് വരുന്നു; അവിടുത്തെ അധരങ്ങളിൽ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു; അവിടുത്തെ നാവ് ദഹിപ്പിക്കുന്ന തീപോലെയും ഇരിക്കുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)27 കോപത്താൽ ജ്വലിച്ചും കനത്തപുക വമിച്ചുംകൊണ്ട് ഇതാ, സർവേശ്വരന്റെ മഹത്ത്വം വിദൂരത്തിൽ ദൃശ്യമാകുന്നു. അവിടുത്തെ കോപം കത്തി ജ്വലിക്കുന്നു. അവിടുത്തെ അധരങ്ങൾ രോഷനിർഭരമാണ്. അവിടുത്തെ നാവ് സംഹാരാഗ്നിയാണ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)27 ഇതാ, കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു യഹോവയുടെ നാമം ദൂരത്തുനിന്നു വരുന്നു; അവന്റെ അധരങ്ങളിൽ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു; അവന്റെ നാവ് ദഹിപ്പിക്കുന്ന തീപോലെയും ഇരിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 ഇതാ, കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു യഹോവയുടെ നാമം ദൂരത്തുനിന്നു വരുന്നു; അവന്റെ അധരങ്ങളിൽ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു; അവന്റെ നാവു ദഹിപ്പിക്കുന്ന തീപോലെയും ഇരിക്കുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം27 ഇതാ, കോപംകൊണ്ടു ജ്വലിച്ചും കനത്ത പുകകൊണ്ട് ഇരുണ്ടും യഹോവയുടെ നാമം വിദൂരസ്ഥലത്തുനിന്നും വരുന്നു; അവിടത്തെ അധരങ്ങൾ ക്രോധപൂർണമായും അവിടത്തെ നാവ് ജ്വലിക്കുന്ന അഗ്നിനാളംപോലെയും ഇരിക്കുന്നു. Viz kapitola |