യെശയ്യാവ് 20:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 അശ്ശൂർ രാജാവ് മിസ്രയീമില്‍ നിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്റെ ലജ്ജയ്ക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 അതുപോലെ അസ്സീറിയാരാജാവ് ഈജിപ്തുകാരെ അടിമകളും എത്യോപ്യക്കാരെ പ്രവാസികളും ആക്കുകയും അവരെ ആബാലവൃദ്ധം നൂൽബന്ധമില്ലാത്തവരും നഗ്നപാദരും പൃഷ്ഠഭാഗം മറയ്‍ക്കാത്തവരുമാക്കി പിടിച്ചുകൊണ്ടുപോയി ഈജിപ്തിനെ ലജ്ജിപ്പിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 അശ്ശൂർരാജാവ് മിസ്രയീമിൽനിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്റെ ലജ്ജയ്ക്കായിട്ടു നഗ്നന്മാരും ചെരുപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചുകൊണ്ടുപോകും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 അശ്ശൂർരാജാവു മിസ്രയീമിൽനിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്റെ ലജ്ജെക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറെക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും. Viz kapitolaസമകാലിക മലയാളവിവർത്തനം4 അശ്ശൂർരാജാവ് ഈജിപ്റ്റിലെ ബന്ധിതരെയും കൂശിയിലെ പ്രവാസികളെയും ഈജിപ്റ്റിന്റെ ലജ്ജയ്ക്കായി യുവാക്കളെയും വൃദ്ധരെയും വസ്ത്രമുരിഞ്ഞവരായും നഗ്നപാദരായും നിതംബം മറയ്ക്കാത്തവരായും പിടിച്ചുകൊണ്ടുപോകും. Viz kapitola |