ഹോശേയ 13:3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 അതുകൊണ്ട് അവർ പ്രഭാതമേഘംപോലെയും പുലർച്ചയിൽ നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ധാന്യക്കളത്തിൽ നിന്ന് കാറ്റ് പറപ്പിക്കുന്ന പതിർപോലെയും പുകക്കുഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ആയിരിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)3 അതുകൊണ്ട് അവർ പ്രഭാതമേഘംപോലെയോ പുലർകാലമഞ്ഞുപോലെയോ കളത്തിൽനിന്നു കാറ്റത്തു പറന്നുപോകുന്ന പതിരുപോലെയോ പുകക്കുഴലിൽ നിന്നുയരുന്ന പുകപോലെയോ ആയിത്തീരും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 അതുകൊണ്ട് അവർ പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തിൽനിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും പുകക്കുഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 അതുകൊണ്ടു അവർ പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തിൽനിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും പുകക്കുഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം3 അതുകൊണ്ട് അവർ, പ്രഭാതത്തിലെ മൂടൽമഞ്ഞുപോലെയും അപ്രത്യക്ഷമാകുന്ന മഞ്ഞുതുള്ളിപോലെയും മെതിക്കളത്തിൽ കാറ്റുപാറ്റുന്ന പതിരുപോലെയും ജനാലയിലൂടെ പുറത്തുവരുന്ന പുകപോലെയും ആയിരിക്കും. Viz kapitola |