ഹബക്കൂൿ 3:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 യഹോവ നദികളോട് നീരസപ്പെട്ടിരിക്കുന്നുവോ? അങ്ങേയുടെ കോപം നദികളുടെ നേരെ വരുന്നുവോ? അങ്ങ് കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കുകയാൽ അങ്ങേയുടെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ? Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 സർവേശ്വരാ, നദികൾക്കു നേരെയാണോ അവിടുത്തെ ക്രോധം? അവിടുന്നു പുഴകളോടു നീരസം പൂണ്ടിരിക്കുന്നു. അവിടുന്നു വിജയരഥമേറി കുതിരകളെ തെളിച്ചുവരുമ്പോൾ അങ്ങയുടെ ക്രോധം സമുദ്രത്തിനോടോ? Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്റെ കോപം നദികളുടെ നേരേ വരുന്നുവോ? നീ കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽ നിന്റെ ക്രോധം സമുദ്രത്തിന്റെ നേരേ ഉള്ളതോ? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ? നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽ നിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ? Viz kapitolaസമകാലിക മലയാളവിവർത്തനം8 യഹോവേ, അങ്ങു നദികളോടു കോപിച്ചിരിക്കുന്നോ? അവിടത്തെ കോപം അരുവികൾക്കുനേരേയോ? കുതിരകളെയും രഥങ്ങളെയും വിജയത്തിലേക്കു നയിച്ചപ്പോൾ അങ്ങു സമുദ്രത്തോടു കോപിച്ചുവോ? Viz kapitola |