Online Bible

- Reklamy -




ഹബക്കൂൿ 2:6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 അവർ അവനെക്കുറിച്ച് ഒരു ഉപമയും പരിഹസിച്ച് പഴഞ്ചൊല്ലായി, “തന്‍റെതല്ലാത്തത് എത്രത്തോളം വർദ്ധിപ്പിക്കും? പണയവസ്തു വാങ്ങി കൂട്ടിവയ്ക്കുന്നവന് അയ്യോ കഷ്ടം!” എന്ന് പറയുകയില്ലയോ?

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

6 അങ്ങനെ ശേഖരിക്കപ്പെട്ടവരെല്ലാം അവരെ നിന്ദിക്കും. അവർ നിന്ദിച്ചു പരിഹസിച്ചു പറയും: “തങ്ങളുടേതല്ലാത്ത മുതൽ നിങ്ങൾ എത്രത്തോളം കൂട്ടിവയ്‍ക്കും? പണയപ്പണ്ടങ്ങൾ വാരിക്കൂട്ടുന്നവർക്കു ദുരിതം!”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

6 അവരൊക്കെയും അവനെക്കുറിച്ച് ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളൊരു പഴഞ്ചൊല്ലും ചൊല്ലി; തൻറേതല്ലാത്തതു വർധിപ്പിക്കയും- എത്രത്തോളം?- പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന് അയ്യോ കഷ്ടം എന്നു പറകയില്ലയോ?

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 അവർ ഒക്കെയും അവനെക്കുറിച്ചു ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളോരു പഴഞ്ചൊല്ലും ചൊല്ലി; തന്റെതല്ലാത്തതു വർദ്ധിപ്പിക്കയും‒എത്രത്തോളം? ‒പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം എന്നു പറകയില്ലയോ?

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

6 “എല്ലാവരും അവനെ പരിഹസിക്കയും നിന്ദിക്കയും ചെയ്തുകൊണ്ട്, പറയുന്നു, “ ‘മോഷ്ടിച്ച വസ്തുക്കൾ കുന്നുകൂട്ടുന്നവനും ബലാൽക്കാരത്താൽ ധനികനാകുന്നവനും ഹാ കഷ്ടം! ഇത് എത്രകാലം നിലനിൽക്കും?’

Viz kapitola kopírovat




ഹബക്കൂൿ 2:6

Následuj nás:

Reklamy


Reklamy