ഹബക്കൂൿ 2:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 നിനക്ക് മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ട് പൂർത്തിവന്നിരിക്കുന്നു; നീയും കുടിക്കുക; നിന്‍റെ നഗ്നത അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്വത്തിന് പകരം നിനക്ക് അപമാനം ഭവിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 മഹത്ത്വംകൊണ്ടല്ല അപമാനംകൊണ്ടു നിങ്ങൾക്കു മതിവരും; നിങ്ങൾ കുടിച്ചു കൂത്താടുക. സർവേശ്വരന്റെ വലങ്കൈയിലുള്ള ശിക്ഷാവിധിയുടെ പാനപാത്രം നിങ്ങൾ കുടിക്കും; മഹത്ത്വത്തിനുപകരം അപമാനം നിങ്ങൾക്കു വന്നുചേരും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 നിനക്കു മഹത്ത്വംകൊണ്ടല്ല, ലജ്ജ കൊണ്ടുതന്നെ പൂർത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്റെ അഗ്രചർമം അനാവൃതമാക്കുക; യഹോവയുടെ വലംകൈയിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്ത്വത്തിനു പകരം നിനക്ക് അവമാനം ഭവിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 നിനക്കു മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ടുതന്നേ പൂർത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്റെ അഗ്രചർമ്മം അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്വത്തിന്നു പകരം നിനക്കു അവമാനം ഭവിക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം16 തേജസ്സിനു പകരം ലജ്ജ നിന്നെ മൂടും. ഇതാ, നിന്റെ ഊഴം വന്നിരിക്കുന്നു, കുടിച്ചുമത്തനായി നിന്റെ നഗ്നത അനാവൃതമാക്കുക! യഹോവയുടെ വലങ്കൈയിൽനിന്നുള്ള പാനപാത്രം നിന്റെ നേർക്കു വരുന്നു, ലജ്ജ നിന്റെ തേജസ്സിനെ മൂടും. Viz kapitola |