Online Bible

- Reklamy -




യെഹെസ്കേൽ 7:13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 “അവർ ജീവിച്ചിരുന്നാലും വില്‍ക്കുന്നവനു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്‍റെ സകല ജനസമൂഹത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരുകയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കുകയില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

13 ഇരുവരും ജീവിച്ചിരുന്നാലും വിൽക്കുന്നവനു താൻ വിറ്റതു തിരിച്ചുകിട്ടുകയില്ല. ദൈവകോപം സർവജനത്തിന്റെയുംമേൽ നിപതിച്ചിരിക്കുന്നുവല്ലോ. അതു പിൻവാങ്ങുകയില്ല. തന്റെ അധർമം നിമിത്തം അവരിൽ ആരും ജീവനോടെ ശേഷിക്കുകയില്ല. അവർ കാഹളം മുഴക്കി. എന്നാൽ എല്ലാവരുടെയുംമേൽ എന്റെ ക്രോധം നിപതിച്ചിരിക്കുകയാൽ ആരും യുദ്ധത്തിനു പോകുന്നില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

13 അവർ ജീവിച്ചിരുന്നാലും വില്ക്കുന്നവന് വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്റെ സകല കോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 അവർ ജീവിച്ചിരുന്നാലും വില്ക്കുന്നവന്നു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്റെ സകലകോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

13 വാങ്ങുന്നവരും വിൽക്കുന്നവരും ജീവിച്ചിരിക്കുന്നിടത്തോളം വിറ്റവന് താൻ വിറ്റതു തിരിച്ചുകിട്ടുകയില്ല. അവരുടെ എല്ലാ പുരുഷാരത്തെപ്പറ്റിയുമുള്ള ദർശനം മറിച്ചാകുകയില്ല. അവരുടെ പാപംനിമിത്തം ഒരാളുടെയും ജീവൻ സംരക്ഷിക്കപ്പെടുകയില്ല.

Viz kapitola kopírovat




യെഹെസ്കേൽ 7:13

Následuj nás:

Reklamy


Reklamy