യെഹെസ്കേൽ 42:6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 അവ മൂന്നു നിലയായിരുന്നു; എന്നാൽ അവയ്ക്കു പ്രാകാരങ്ങളുടെ തൂണുകൾപോലെ തൂണുകൾ ഇല്ലാതിരുന്നതിനാൽ, താഴത്തേതിനെക്കാളും മദ്ധ്യത്തേതിനെക്കാളും മുകളിലത്തേതിന്‍റെ തറയുടെ വിസ്താരം കുറവായിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 മണ്ഡപങ്ങൾക്കു മൂന്നു നിലകൾ ഉണ്ടായിരുന്നു. പുറത്തെ അങ്കണത്തിൽ ഉണ്ടായിരുന്നതുപോലെ തൂണുകൾ അവയ്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണു മുകളിലത്തെ മണ്ഡപങ്ങൾക്ക് താഴെയും നടുക്കുമുള്ള മണ്ഡപങ്ങളെക്കാൾ വിസ്താരം കുറഞ്ഞിരുന്നത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 അവ മൂന്നു നിലയായിരുന്നു; എന്നാൽ അവയ്ക്കു പ്രാകാരങ്ങളുടെ തൂണുകൾപോലെ തൂണുകൾ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്റെ നിലം ചുരുങ്ങിയിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അവ മൂന്നു നിലയായിരുന്നു; എന്നാൽ അവെക്കു പ്രാകാരങ്ങളുടെ തൂണുകൾപോലെ തൂണുകൾ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്റെ നിലം ചുരുങ്ങിയിരുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം6 മുകൾനിലയിലെ മുറികൾക്ക് ആലയാങ്കണത്തിനുള്ളതുപോലെ തൂണുകൾ ഉണ്ടായിരുന്നില്ല. അതിനാൽ അവയ്ക്ക് താഴത്തെയും നടുവിലത്തെയും നിലകളുടെ തറയ്ക്കു വിസ്താരം കുറവായിരുന്നു. Viz kapitola |