യെഹെസ്കേൽ 42:13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 പിന്നെ അവൻ എന്നോട് കല്പിച്ചത്: “മുറ്റത്തിൻ്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കേ മണ്ഡപങ്ങളും യഹോവയോട് അടുത്തുചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധവസ്തുക്കൾ ഭക്ഷിക്കുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവർ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വയ്ക്കേണം. ആ സ്ഥലം വിശുദ്ധമാണല്ലോ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 അയാൾ എന്നോടു പറഞ്ഞു: അങ്കണത്തിനെതിരേ, തെക്കുവശത്തും വടക്കുവശത്തും ഉള്ള മണ്ഡപങ്ങൾ വിശുദ്ധങ്ങളാണ്. ഇവിടെ വച്ചാണ് സർവേശ്വരന്റെ സന്നിധാനത്തിൽ ചെല്ലുന്ന പുരോഹിതന്മാർ വിശുദ്ധബലി വസ്തുക്കൾ ഭക്ഷിക്കുന്നത്. അവിടെയാണ് അവർ ധാന്യബലിക്കും പാപപരിഹാരബലിക്കും അകൃത്യബലിക്കും ഉള്ള വിശുദ്ധദ്രവ്യങ്ങൾ സൂക്ഷിക്കുന്നത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 പിന്നെ അവൻ എന്നോടു കല്പിച്ചത്: മുറ്റത്തിന്റെ മുമ്പിലുള്ള വടക്കേ മണ്ഡപങ്ങളും തെക്കേ മണ്ഡപങ്ങളും യഹോവയോട് അടുത്തുചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവർ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വയ്ക്കേണം; ആ സ്ഥലം വിശുദ്ധമല്ലോ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 പിന്നെ അവൻ എന്നോടു കല്പിച്ചതു: മുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോടു അടുത്തുചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവർ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വെക്കേണം. ആ സ്ഥലം വിശുദ്ധമല്ലോ. Viz kapitolaസമകാലിക മലയാളവിവർത്തനം13 അതിനുശേഷം അദ്ദേഹം എന്നോടു പറഞ്ഞു: “വടക്കും തെക്കുമായി ദൈവാലയാങ്കണത്തിനുനേരേയുള്ള മുറികൾ, യഹോവയോട് അടുത്തു ചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധയാഗങ്ങൾ ഭക്ഷിക്കുന്ന മുറികളാണ്. അവിടെ അവർ, അതിവിശുദ്ധയാഗങ്ങൾ—ഭോജനയാഗങ്ങളും പാപശുദ്ധീകരണയാഗങ്ങളും അകൃത്യയാഗങ്ങളും—വെക്കണം; കാരണം, ആ സ്ഥലം വിശുദ്ധമാണല്ലോ. Viz kapitola |