യെഹെസ്കേൽ 23:23 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 കോവ്യർ, അശ്ശൂര്യർ എന്നിങ്ങനെയുള്ള കോമളയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും പ്രഭുക്കന്മാരും കീർത്തികേട്ടവരും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായി, നിനക്കു വെറുപ്പു തോന്നിയിരിക്കുന്ന നിന്റെ ജാരന്മാരെ ഞാൻ നിനക്കു വിരോധമായി ഉണർത്തി എല്ലാവശത്തുനിന്നും നിന്‍റെനേരെ വരുത്തും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)23 അശ്വാരൂഢരും യുവകോമളന്മാരുമായ ദേശാധിപതികളും സൈന്യാധിപന്മാരും യോദ്ധാക്കളുമായ ബാബിലോണ്യരെയും കല്ദയരെയും പെക്കോദ്, ശോവ, കോവ എന്നീ ദേശങ്ങളിലുള്ളവരെയും എല്ലാ അസ്സീറിയാക്കാരെയും ഞാൻ നിനക്കെതിരെ കൊണ്ടുവരും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)23 ബാബേൽക്കാർ, കല്ദയർ ഒക്കെയും, പെക്കോദ്യർ, ശോവ്യർ, കോവ്യർ, അശ്ശൂര്യർ ഒക്കെയും എന്നിങ്ങനെ മനോഹരയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ പ്രഭുക്കന്മാരും വിശ്രുതന്മാരും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായി, നിനക്കു വെറുപ്പു തോന്നിയിരിക്കുന്ന നിന്റെ ജാരന്മാരെ ഞാൻ നിനക്കു വിരോധമായി ഉണർത്തി ചുറ്റും നിന്റെ നേരേ വരുത്തും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 കോവ്യർ, അശ്ശൂര്യർ ഒക്കെയും എന്നിങ്ങനെ മനോഹരയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ പ്രഭുക്കന്മാരും വിശ്രുതന്മാരും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായി, നിനക്കു വെറുപ്പു തോന്നിയിരിക്കുന്ന നിന്റെ ജാരന്മാരെ ഞാൻ നിനക്കു വിരോധമായി ഉണർത്തി ചുറ്റും നിന്റെ നേരെ വരുത്തും. Viz kapitolaസമകാലിക മലയാളവിവർത്തനം23 ബാബേല്യരും കൽദയർ എല്ലാവരും പെക്കോദ്യർ, ശോവ്യർ, കോവ്യർ, അവരോടൊപ്പമുള്ള അശ്ശൂര്യർ എല്ലാവരും സുമുഖരായ യുവാക്കൾ, ദേശാധിപതികൾ, സൈന്യാധിപർ, കുതിരച്ചേവകർ, ഉന്നതസ്ഥാനീയർ, കുതിരസവാരിക്കാർ ഇങ്ങനെയുള്ള എല്ലാവരെയുംതന്നെ. Viz kapitola |