Online Bible

- Reklamy -




യെഹെസ്കേൽ 16:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 “ഞാൻ നിന്‍റെ അരികിൽ കൂടി കടന്ന് നിന്നെ നോക്കിയപ്പോൾ നിനക്കു പ്രേമത്തിൻ്റെ സമയമായി എന്നു മനസ്സിലാക്കി, എന്‍റെ വസ്ത്രം നിന്‍റെമേൽ വിരിച്ച് നിന്‍റെ നഗ്നത മറച്ചു; ഞാൻ നിന്നോട് സത്യവും നിയമവും ചെയ്തു നീ എനിക്കുള്ളവൾ ആയിത്തീർന്നു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

8 ഞാൻ വീണ്ടും നിന്റെ സമീപത്തുകൂടി പോയപ്പോൾ നിന്നെ നോക്കി; വിവാഹപ്രായത്തിൽ നീ എത്തിയിരുന്നു. എന്റെ അങ്കികൊണ്ടു നിന്റെ നഗ്നത ഞാൻ മറച്ചു. സ്നേഹവാഗ്ദാനത്തോടുകൂടി ഞാൻ നിന്നോടു വിവാഹഉടമ്പടി ചെയ്തു. അങ്ങനെ നീ എൻറേതായിത്തീർന്നു എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

8 ഞാൻ നിന്റെ അരികെകൂടി കടന്നു നിന്നെ നോക്കിയപ്പോൾ നിനക്കു പ്രേമത്തിന്റെ സമയമായി എന്നു കണ്ടിട്ട് എന്റെ വസ്ത്രം നിന്റെമേൽ വിരിച്ചു നിന്റെ നഗ്നത മറച്ചു; ഞാൻ നിന്നോടു സത്യവും നിയമവും ചെയ്തു; നീ എനിക്കുള്ളവൾ ആയിത്തീർന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 ഞാൻ നിന്റെ അരികെ കൂടി കടന്നു നിന്നെ നോക്കിയപ്പോൾ നിനക്കു പ്രേമത്തിന്റെ സമയമായി എന്നു കണ്ടിട്ടു എന്റെ വസ്ത്രം നിന്റെമേൽ വിരിച്ചു നിന്റെ നഗ്നത മറെച്ചു; ഞാൻ നിന്നോടു സത്യവും നിയമവും ചെയ്തു നീ എനിക്കുള്ളവൾ ആയിത്തീർന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

8 “ ‘പിന്നീട് നിന്റെ സമീപത്തുകൂടി പോയപ്പോൾ നിന്നെക്കണ്ട് നിനക്കു പ്രേമത്തിനുള്ള പ്രായമായെന്നു ഞാൻ ഗ്രഹിച്ചു. ഞാൻ എന്റെ വസ്ത്രാഗ്രം നിന്റെമേൽ വിരിച്ച് നിന്റെ നഗ്നശരീരം മറച്ചു. ഞാൻ നിന്നോടു ശപഥംചെയ്യുകയും ഒരു ഉടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു; അങ്ങനെ നീ എനിക്കുള്ളവൾ ആയിത്തീർന്നു എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

Viz kapitola kopírovat




യെഹെസ്കേൽ 16:8

Následuj nás:

Reklamy


Reklamy