യെഹെസ്കേൽ 16:43 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം43 നീ നിന്റെ യൗവനകാലം ഓർക്കാതെ ഇവയാൽ ഒക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ട്, ഞാനും നിന്റെ നടപ്പിനു തക്കവണ്ണം നിനക്കു പകരം ചെയ്യും” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; “നിന്‍റെ സകലമ്ലേച്ഛതകൾക്കും പുറമെ നീ ഈ ദുഷ്കർമ്മവും ചെയ്തിട്ടില്ലയോ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)43 നീ നിന്റെ ചെറുപ്പകാലത്തെക്കുറിച്ചു വിസ്മരിച്ചു നിന്റെ പ്രവൃത്തികളാൽ എന്നെ പ്രകോപിപ്പിച്ചതുകൊണ്ടു ഞാൻ നിന്നെ ശിക്ഷിക്കും. നിന്റെ എല്ലാ മ്ലേച്ഛതകൾക്കും പുറമേ നീ വേശ്യാവൃത്തിയിലും ഏർപ്പെട്ടല്ലോ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)43 നീ നിന്റെ യൗവനകാലം ഓർക്കാതെ ഇവയാലൊക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ട്, ഞാനും നിന്റെ നടപ്പിനു തക്കവണ്ണം നിനക്കു പകരം ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; നിന്റെ സകല മ്ലേച്ഛതകൾക്കും പുറമേ നീ ഈ ദുഷ്കർമവും ചെയ്തിട്ടില്ലയോ? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)43 നീ നിന്റെ യൗവനകാലം ഓർക്കാതെ ഇവയാൽ ഒക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ടു, ഞാനും നിന്റെ നടപ്പിന്നു തക്കവണ്ണം നിനക്കു പകരം ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിന്റെ സകലമ്ലേച്ഛതകൾക്കും പുറമെ നീ ഈ ദുഷ്കർമ്മവും ചെയ്തിട്ടില്ലയോ. Viz kapitolaസമകാലിക മലയാളവിവർത്തനം43 “ ‘നിന്റെ യൗവനകാലം നീ ഓർക്കാതെ ഈ എല്ലാ കാര്യങ്ങൾകൊണ്ടും എന്നെ പ്രകോപിപ്പിച്ചിരിക്കുകയാൽ, ഇതാ, നിന്റെ പ്രവൃത്തി ഞാൻ നിന്റെ തലമേൽത്തന്നെ വരുത്തും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. നിന്റെ മറ്റെല്ലാ മ്ലേച്ഛതകളോടുംകൂടെ ഇത്തരം വിഷയലമ്പടത്തവും നീ കൂട്ടിച്ചേർത്തില്ലേ? Viz kapitola |