യെഹെസ്കേൽ 15:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 അതിനെ തീക്ക് ഇരയായി കൊടുക്കുന്നു; തീ അതിന്‍റെ രണ്ടറ്റവും ദഹിപ്പിച്ചിരിക്കുന്നു; അതിന്റെ നടുമുറിയും വെന്തിരിക്കുന്നു; ഇനി അത് ഏതെങ്കിലും പണിക്ക് കൊള്ളുമോ? Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 അതു വിറകായി അടുപ്പിൽ വയ്‍ക്കുന്നു. അതിന്റെ ഇരുവശവും കത്തിയശേഷം മധ്യഭാഗം കരിക്കട്ട ആയിത്തീർന്നാൽ അതെന്തിനെങ്കിലും കൊള്ളാമോ? Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 തീ അതിന്റെ രണ്ട് അറ്റവും ദഹിപ്പിച്ചിരിക്കുന്നു; അതിന്റെ നടുമുറിയും വെന്തിരിക്കുന്നു; ഇനി അതു വല്ല പണിക്കും കൊള്ളുമോ? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 അതിനെ തീക്കു ഇരയായി കൊടുക്കുന്നു; തീ അതിന്റെ രണ്ടു അറ്റവും ദഹിപ്പിച്ചിരിക്കുന്നു; അതിന്റെ നടുമുറിയും വെന്തിരിക്കുന്നു; ഇനി അതു വല്ല പണിക്കും കൊള്ളുമോ? Viz kapitolaസമകാലിക മലയാളവിവർത്തനം4 അതു വിറകായി തീയിൽ ഇടുകയും തീ അതിന്റെ രണ്ട് അഗ്രവും കത്തിക്കുകയും അതിന്റെ നടുമുറിയും വെന്തുപോകുകയും ചെയ്തിരിക്കുന്നു. ഇനി അതുകൊണ്ടു വല്ല പ്രയോജനവും ഉണ്ടാകുമോ? Viz kapitola |