പുറപ്പാട് 23:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 നിന്നെ ദ്വേഷിക്കുന്നവൻ്റെ കഴുത ചുമടുമായി വീണുകിടക്കുന്നത് കണ്ടാൽ അവനെ വിചാരിച്ച് അതിനെ അഴിച്ചുവിടുവാൻ മടിക്കരുത്. അതിനെ അഴിച്ചുവിടുവാൻ അവനെ സഹായിക്കേണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ഭാരവുമായി വീണുകിടക്കുന്നതു കണ്ടാൽ, അതിനെ കടന്നു പോകരുത്; അതിനെ എഴുന്നേല്പിക്കാൻ തീർച്ചയായും അവനെ സഹായിക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടിൻകീഴെ കിടക്കുന്നതു കണ്ടാൽ അവനെ വിചാരിച്ച് അതിനെ അഴിച്ചുവിടുവാൻ മടിച്ചാലും അഴിച്ചുവിടുവാൻ അവനു സഹായം ചെയ്യേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടിൻ കീഴെ കിടക്കുന്നതു കണ്ടാൽ അവനെ വിചാരിച്ചു അതിനെ അഴിച്ചുവിടുവാൻ മടിച്ചാലും അഴിച്ചുവിടുവാൻ അവന്നു സഹായം ചെയ്യേണം. Viz kapitolaസമകാലിക മലയാളവിവർത്തനം5 നിന്നെ വെറുക്കുന്ന ആരുടെയെങ്കിലും കഴുത അതിന്റെ ചുമടിനുകീഴിൽ വീണുകിടക്കുന്നതു കണ്ടാൽ അതിനെ ഉപേക്ഷിച്ചു പോകരുത്. അക്കാര്യത്തിൽ അവരെ നിശ്ചയമായും സഹായിക്കണം. Viz kapitola |