Online Bible

- Reklamy -




ആവർത്തനം 33:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 യെഹൂദക്കുള്ള അനുഗ്രഹമായി അവൻ പറഞ്ഞത്: “യഹോവേ, യെഹൂദായുടെ അപേക്ഷ കേട്ടു അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്‍റെ കൈകളുടെ ശക്തിയാൽ അവൻ പോരാടേണ്ടതിന്, ശത്രുക്കളുടെ നേരെ അങ്ങ് അവനു തുണയായിരിക്കണമേ”.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

7 യെഹൂദാഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: സർവേശ്വരാ, യെഹൂദായുടെ വിളി കേൾക്കണമേ; അവരെ അവിടുത്തെ ജനത്തോടു ചേർക്കണമേ; സ്വന്തം കൈകൾകൊണ്ട് അവിടുന്നു അവരുടെ രക്ഷയ്‍ക്കായി പൊരുതണമേ; അവരുടെ ശത്രുക്കൾക്ക് എതിരെ അവരെ സഹായിക്കണമേ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

7 യെഹൂദായ്ക്കുള്ള അനുഗ്രഹമായിട്ട് അവൻ പറഞ്ഞത്: യഹോവേ, യെഹൂദായുടെ അപേക്ഷ കേട്ട് അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരേ നീ അവനു തുണയായിരിക്കേണമേ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവൻ പറഞ്ഞതു: യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ടു അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

7 അദ്ദേഹം യെഹൂദയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “യഹോവേ, യെഹൂദയുടെ നിലവിളി കേൾക്കണമേ; അവനെ തന്റെ ജനത്തിലേക്കു കൊണ്ടുവരണമേ. അവൻ സ്വന്തം കരങ്ങളാൽ അവനുവേണ്ടി പൊരുതുന്നു; അവന്റെ ശത്രുക്കൾക്കെതിരേ സഹായമായിരിക്കണമേ.”

Viz kapitola kopírovat




ആവർത്തനം 33:7

Následuj nás:

Reklamy


Reklamy