ആവർത്തനം 19:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 ഒരുവൻ കൂട്ടുകാരനോടുകൂടി കാട്ടിൽ പോയി മരംവെട്ടുവാൻ കോടാലി ഓങ്ങുമ്പോൾ കോടാലി ഊരി തെറിച്ച് കൂട്ടുകാരൻ്റെമേൽ കൊണ്ടിട്ട് അവൻ മരിച്ചുപോയാൽ, Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 ഉദാഹരണത്തിന് അയൽക്കാരനോടൊത്ത് വനത്തിൽ മരം വെട്ടാൻ പോകുന്ന ഒരുവൻ കോടാലി ഓങ്ങിയപ്പോൾ അബദ്ധവശാൽ കോടാലി ഊരി അപരന്റെ ദേഹത്ത് പതിക്കുകയും അവൻ കൊല്ലപ്പെടുകയും ചെയ്താൽ അതിനിടയാക്കിയവന് ഈ മൂന്നു പട്ടണങ്ങളിൽ ഏതിലെങ്കിലും ഓടിച്ചെന്ന് രക്ഷപെടാം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 എങ്ങനെയെന്നാൽ: മരംവെട്ടുവാൻ ഒരുത്തൻ കൂട്ടുകാരനോടുകൂടെ കാട്ടിൽ പോയി മരം വെട്ടുവാൻ കോടാലി ഓങ്ങുമ്പോൾ കോടാലി ഊരിത്തെറിച്ചു കൂട്ടുകാരനു കൊണ്ടിട്ട് അവൻ മരിച്ചുപോയാൽ, Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 മരംവെട്ടുവാൻ ഒരുത്തൻ കൂട്ടുകാരനോടുകൂടെ കാട്ടിൽ പോയി മരംവെട്ടുവാൻ കോടാലി ഓങ്ങുമ്പോൾ കോടാലി ഊരി തെറിച്ചു കൂട്ടുകാരന്നു കൊണ്ടിട്ടു അവൻ മരിച്ചുപോയാൽ, Viz kapitolaസമകാലിക മലയാളവിവർത്തനം5 ഉദാഹരണമായി ഒരാൾ തന്റെ അയൽവാസിയുമായി മരം മുറിക്കാൻ കാട്ടിൽ പോകുകയും മരം മുറിക്കാൻ അയാൾ കോടാലി ഓങ്ങുമ്പോൾ കോടാലി പിടിയിൽനിന്നും ഊരി അയൽവാസിയുടെമേൽ പതിച്ച് അയാൾ മരിക്കുകയും ചെയ്താൽ, ആ വ്യക്തിക്കു ജീവരക്ഷയ്ക്കുവേണ്ടി ഈ നഗരങ്ങളിൽ ഒന്നിലേക്ക് ഓടി രക്ഷപ്പെടാം. Viz kapitola |