2 ശമൂവേൽ 14:24 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 എന്നാൽ രാജാവ്: “അവൻ തന്‍റെ വീട്ടിലേക്ക് പോകട്ടെ; എന്റെ മുഖം അവൻ കാണരുത്” എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്‍റെ സ്വഭവനത്തിലേക്ക് മടങ്ങിപോയി; രാജാവിന്‍റെ മുഖം കണ്ടതുമില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)24 എങ്കിലും രാജാവു കല്പിച്ചു: “അവൻ സ്വന്തം ഭവനത്തിൽ പാർക്കട്ടെ; കൊട്ടാരത്തിൽ എന്റെ അടുത്തു വരരുത്. അവൻ കൊട്ടാരത്തിൽ ചെല്ലാതെ സ്വന്തം ഭവനത്തിൽ തന്നെ പാർത്തു. രാജാവിനെ മുഖം കാണിച്ചതുമില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)24 എന്നാൽ രാജാവ്: അവൻ തന്റെ വീട്ടിലേക്കു പോകട്ടെ; എന്റെ മുഖം അവൻ കാണരുത് എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ വീട്ടിൽ പോയി; രാജാവിന്റെ മുഖം കണ്ടതുമില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 എന്നാൽ രാജാവു: അവൻ തന്റെ വീട്ടിലേക്കു പോകട്ടെ; എന്റെ മുഖം അവൻ കാണരുതു എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ വീട്ടിൽ പോയി; രാജാവിന്റെ മുഖം കണ്ടതുമില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം24 എന്നാൽ “അവൻ സ്വന്തം ഭവനത്തിലേക്കുതന്നെ പോകട്ടെ. എന്റെ സന്നിധിയിൽ അവൻ വരരുത്,” എന്നു രാജാവ് കൽപ്പിച്ചു. അപ്രകാരം അബ്ശാലോം സ്വഭവനത്തിലേക്കു പോയി. രാജാവിനെ മുഖം കാണിച്ചതുമില്ല. Viz kapitola |