2 ശമൂവേൽ 10:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 അപ്പോൾ ദാവീദ്: “ഹാനൂന്‍റെ പിതാവായ നാഹാശ് എനിക്ക് ദയ ചെയ്തതുപോലെ അവന്‍റെ മകന് ഞാനും ദയ ചെയ്യും” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് അവന്‍റെ പിതാവിനെക്കുറിച്ച് അവനോട് ആശ്വാസവാക്ക് പറയുവാൻ തന്‍റെ ഭൃത്യന്മാരെ പറഞ്ഞയച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 അപ്പോൾ ദാവീദു പറഞ്ഞു: “നാഹാശ് എന്നോടു ദയാപൂർവം പ്രവർത്തിച്ചിരുന്നതുപോലെ അദ്ദേഹത്തിന്റെ പുത്രനായ ഹാനൂനോടു ഞാൻ ദയ കാട്ടും. പിതാവിന്റെ മരണത്തിൽ ദുഃഖിക്കുന്ന ഹാനൂനെ ആശ്വസിപ്പിക്കാൻവേണ്ടി ദാവീദ് തന്റെ ദാസരെ അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 അപ്പോൾ ദാവീദ്: ഹാനൂന്റെ അപ്പനായ നാഹാശ് എനിക്കു ദയ ചെയ്തതുപോലെ അവന്റെ മകനു ഞാനും ദയ ചെയ്യും എന്നു പറഞ്ഞ് അവന്റെ അപ്പനെക്കുറിച്ച് അവനോട് ആശ്വാസവാക്കു പറവാൻ തന്റെ ഭൃത്യന്മാരെ പറഞ്ഞയച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അപ്പോൾ ദാവീദ്: ഹാനൂന്റെ അപ്പനായ നാഹാശ് എനിക്കു ദയ ചെയ്തതുപോലെ അവന്റെ മകന്നു ഞാനും ദയ ചെയ്യും എന്നു പറഞ്ഞു അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാൻ തന്റെ ഭൃത്യന്മാരെ പറഞ്ഞയച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം2 അപ്പോൾ ദാവീദ് വിചാരിച്ചു: “ഹാനൂന്റെ പിതാവായ നാഹാശ് എന്നോടു ദയ കാണിച്ചതുപോലെ ഞാനും ഹാനൂനോടു ദയ കാണിക്കേണ്ടതാണ്.” അതിനാൽ പിതാവിന്റെ നിര്യാണത്തിൽ ഹാനൂനോടുള്ള അനുശോചനം പ്രകടിപ്പിക്കുന്നതിന് ദാവീദ് ഒരു പ്രതിനിധിസംഘത്തെ അവിടേക്ക് അയച്ചു. ദാവീദ് അയച്ച ആളുകൾ അമ്മോന്യരുടെ ദേശത്ത് എത്തി. Viz kapitola |