Online Bible

- Reklamy -




2 രാജാക്കന്മാർ 9:17 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 യിസ്രയേലിലെ ഗോപുരമുകളിൽ ഒരു കാവല്ക്കാരൻ നിന്നിരുന്നു; അവൻ യേഹൂവിന്‍റെ കൂട്ടം വരുന്നത് കണ്ടിട്ട്: “ഞാൻ ഒരു കൂട്ടത്തെ കാണുന്നു” എന്നു പറഞ്ഞു. അപ്പോൾ യോരാം: “നീ ഒരു കുതിരപ്പടയാളിയെ വിളിച്ച് അവരുടെ നേരെ അയക്കേണം; അവൻ ചെന്നു, ‘സമാധാനമോ’ എന്നു ചോദിക്കട്ടെ” എന്നു കല്പിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

17 യേഹൂവും കൂട്ടരും വരുന്നത് ജെസ്രീൽ ഗോപുരത്തിൽനിന്ന് കാവല്‌ക്കാരൻ കണ്ടു. “ഇതാ, ഒരു സംഘം ആളുകൾ വരുന്നു” എന്ന് അയാൾ പറഞ്ഞു. യോരാം ഒരു കുതിരപ്പടയാളിയെ വിളിച്ചു: “സമാധാനദൗത്യവുമായിട്ടാണോ അവർ വരുന്നത്” എന്നു ചോദിക്കാൻ അയച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

17 യിസ്രെയേലിലെ ഗോപുരമുകളിൽ ഒരു കാവല്ക്കാരൻ നിന്നിരുന്നു; അവൻ യേഹൂവിന്റെ കൂട്ടം വരുന്നതു കണ്ടിട്ട്: ഞാൻ ഒരുകൂട്ടത്തെ കാണുന്നു എന്നു പറഞ്ഞു. അപ്പോൾ യോരാം: നീ ഒരു കുതിരച്ചേവകനെ വിളിച്ച് അവരുടെ നേരേ അയയ്ക്കേണം; അവൻ ചെന്ന്: സമാധാനമോ എന്ന് ചോദിക്കട്ടെ എന്നു കല്പിച്ചു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 യിസ്രെയേലിലെ ഗോപുരമുകളിൽ ഒരു കാവല്ക്കാരൻ നിന്നിരുന്നു; അവൻ യേവഹൂവിന്റെ കൂട്ടം വരുന്നതു കണ്ടിട്ടു: ഞാൻ ഒരു കൂട്ടത്തെ കാണുന്നു എന്നു പറഞ്ഞു. അപ്പോൾ യോരാം: നീ ഒരു കുതിരച്ചേവകനെ വിളിച്ചു അവരുടെ നേരെ അയക്കേണം; അവൻ ചെന്നു: സമാധാനമോ എന്നു ചോദിക്കട്ടെ എന്നു കല്പിച്ചു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

17 യെസ്രീലിന്റെ ഗോപുരത്തിങ്കൽ നിന്നിരുന്ന നിരീക്ഷകൻ യേഹുവിന്റെ സൈന്യം സമീപിക്കുന്നതു കണ്ടിട്ട് വിളിച്ചുപറഞ്ഞു: “കുറെ പടയാളികൾ ഇങ്ങോട്ടു വരുന്നതു ഞാൻ കാണുന്നു.” അപ്പോൾ യോരാം: “ഒരു കുതിരച്ചേവകനെ വിളിക്കുക. ‘നിങ്ങൾ സമാധാനവുമായി വരികയാണോ?’ എന്ന് അയാൾ ചെന്ന് അവരോടു ചോദിക്കട്ടെ.” എന്നു കൽപ്പിച്ചു.

Viz kapitola kopírovat




2 രാജാക്കന്മാർ 9:17

Následuj nás:

Reklamy


Reklamy