2 രാജാക്കന്മാർ 9:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 യേഹൂ തന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്ത് വന്നപ്പോൾ ഒരുവൻ അവനോട്: “എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്?” എന്നു ചോദിച്ചു. അതിന് അവൻ അവരോട്: “നിങ്ങൾ ആ പുരുഷനെയും അവൻ പറഞ്ഞ കാര്യവും അറിയുന്നുവല്ലോ” എന്നു പറഞ്ഞു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 യേഹൂ തന്റെ സഹപ്രവർത്തകരുടെ അടുക്കൽ വന്നപ്പോൾ ഒരാൾ ചോദിച്ചു: “എന്താണ് വിശേഷം? ആ ഭ്രാന്തൻ എന്തിനാണ് നിന്റെ അടുക്കൽ വന്നത്?” യേഹൂ പ്രതിവചിച്ചു: “അയാളെയും അയാൾ പറഞ്ഞ കാര്യങ്ങളും നിങ്ങൾക്ക് അറിയാമല്ലോ.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 യേഹൂ തന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്തു വന്നപ്പോൾ ഒരുത്തൻ അവനോട്: എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്? എന്നു ചോദിച്ചു. അതിന് അവൻ അവരോട്: നിങ്ങൾ ആ പുരുഷനെയും അവൻ പറഞ്ഞ കാര്യത്തെയും അറിയുന്നുവല്ലോ എന്നു പറഞ്ഞു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 യേഹൂതന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്തു വന്നപ്പോൾ ഒരുത്തൻ അവനോടു: എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്നു? എന്നു ചോദിച്ചു. അതിന്നു അവൻ അവരോടു: നിങ്ങൾ ആ പുരുഷനെയും അവൻ പറഞ്ഞ കാര്യത്തെയും അറിയുന്നുവല്ലോ എന്നു പറഞ്ഞു. Viz kapitolaസമകാലിക മലയാളവിവർത്തനം11 യേഹു തന്നോടൊപ്പമുള്ള സൈന്യാധിപന്മാരുടെ അടുക്കൽ വെളിയിലേക്കു വന്നപ്പോൾ അവരിൽ ഒരാൾ: “എല്ലാം ശുഭമായിരിക്കുന്നോ? ഈ ഭ്രാന്തൻ താങ്കളുടെ അടുത്തേക്കു വന്നത് എന്തിനാണ്?” എന്നു ചോദിച്ചു. “നിങ്ങൾക്ക് ആ മനുഷ്യനെ അറിയാമല്ലോ! എങ്ങനെയുള്ള കാര്യങ്ങളാണ് അയാൾ പറയുകയെന്നും അറിയാമല്ലോ,” എന്ന് യേഹു ഉത്തരം പറഞ്ഞു. Viz kapitola |