2 രാജാക്കന്മാർ 8:21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 അപ്പോൾ യെഹോരാം നിരവധി രഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാൽ രാത്രിയിൽ അവൻ എഴുന്നേറ്റ് തന്നെ വളഞ്ഞിരുന്ന ഏദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; പടയാളികൾ തങ്ങളുടെ കൂടാരങ്ങളിലേക്ക് ഓടിപ്പോയി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)21 അതുകൊണ്ട് യെഹോരാം തന്റെ രഥങ്ങളോടുകൂടി സയീരിലേക്കു തിരിച്ചു; എദോമ്യസൈന്യം അവരെ വളഞ്ഞു. എന്നാൽ യെഹോരാമും രഥസൈന്യാധിപന്മാരും കൂടി രാത്രിയിൽ എഴുന്നേറ്റ് തങ്ങളെ വളഞ്ഞിരുന്ന എദോമ്യരെ ആക്രമിച്ചു; എന്നാൽ യെഹൂദാസൈന്യത്തിന് തോറ്റു പിൻവാങ്ങേണ്ടിവന്നു. അവർ തങ്ങളുടെ കൂടാരങ്ങളിലേക്കു പലായനം ചെയ്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 അപ്പോൾ യെഹോരാം സകല രഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാൽ രാത്രിയിൽ അവൻ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; ജനം തങ്ങളുടെ കൂടാരങ്ങളിലേക്ക് ഓടിപ്പോയി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 അപ്പോൾ യെഹോരാം സകലരഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാൽ രാത്രിയിൽ അവൻ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു ഓടിപ്പോയി. Viz kapitolaസമകാലിക മലയാളവിവർത്തനം21 അതിനാൽ യെഹോരാം തന്റെ സകലരഥങ്ങളുമായി സായിരിലേക്കു ചെന്നു. ഏദോമ്യർ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ രഥനായകന്മാരെയും വളഞ്ഞു. എന്നാൽ അദ്ദേഹം രാത്രിയിൽ എഴുന്നേറ്റ് ശത്രുക്കളുടെ അണികളെ ഭേദിച്ചു. എങ്കിലും യെഹോരാമിന്റെ സൈന്യം തങ്ങളുടെ ഭവനങ്ങളിലേക്കു തിരിഞ്ഞോടിക്കളഞ്ഞു. Viz kapitola |