2 രാജാക്കന്മാർ 5:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 അതിന് അവൻ: “ഞാൻ സേവിച്ചുനില്ക്കുന്ന യഹോവയാണ, ഞാൻ ഒന്നും സ്വീകരിക്കുകയില്ല” എന്നു പറഞ്ഞു. അവനെ നിർബ്ബന്ധിച്ചിട്ടും അവൻ ഒന്നും വാങ്ങിയില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 എന്നാൽ പ്രവാചകൻ പറഞ്ഞു: “ഒരു സമ്മാനവും സ്വീകരിക്കുകയില്ല എന്നു ഞാൻ ആരാധിക്കുന്ന സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്തു പറയുന്നു.” നയമാൻ നിർബന്ധിച്ചെങ്കിലും പ്രവാചകൻ വഴങ്ങിയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 അതിന് അവൻ: ഞാൻ സേവിച്ചുനില്ക്കുന്ന യഹോവയാണ, ഞാൻ ഒന്നും കൈക്കൊള്ളുകയില്ല എന്ന് പറഞ്ഞു. കൈക്കൊൾവാൻ അവനെ നിർബന്ധിച്ചിട്ടും അവൻ വാങ്ങിയില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 അതിന്നു അവൻ: ഞാൻ സേവിച്ചുനില്ക്കുന്ന യഹോവയാണ, ഞാൻ ഒന്നും കൈക്കൊള്ളുകയില്ല എന്നു പറഞ്ഞു. കൈക്കൊൾവാൻ അവനെ നിർബ്ബന്ധിച്ചിട്ടും അവൻ വാങ്ങിയില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം16 “ഞാൻ സേവിച്ചു നിൽക്കുന്ന യഹോവയാണെ, ഞാൻ യാതൊരു സമ്മാനവും വാങ്ങുകയില്ല,” എന്നു പ്രവാചകൻ മറുപടി പറഞ്ഞു. നയമാൻ വളരെ നിർബന്ധിച്ചിട്ടും അദ്ദേഹം നിരസിക്കുകയാണു ചെയ്തത്. Viz kapitola |