2 രാജാക്കന്മാർ 24:12 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 യെഹൂദാ രാജാവായ യെഹോയാഖീനും അവന്റെ അമ്മയും അവന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബേൽ രാജാവിന്‍റെ അടുക്കൽ പുറത്ത് ചെന്നു; ബാബേൽ രാജാവ് തന്‍റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ അവനെ പിടിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 യെഹൂദാരാജാവായ യെഹോയാഖീനും അയാളുടെ മാതാവ്, ഭൃത്യന്മാർ, പ്രഭുക്കന്മാർ, കൊട്ടാരം ഉദ്യോഗസ്ഥർ എന്നിവരും ബാബിലോണ്യർക്കു കീഴടങ്ങി. നെബുഖദ്നേസരിന്റെ വാഴ്ചയുടെ എട്ടാം വർഷം യെഹോയാഖീൻ തടവിലാക്കപ്പെട്ടു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 യെഹൂദാരാജാവായ യെഹോയാഖീനും അവന്റെ അമ്മയും അവന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബേൽരാജാവിന്റെ അടുക്കലേക്കു പുറത്തു ചെന്നു; ബാബേൽരാജാവ് തന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ അവനെ പിടിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 യെഹൂദാരാജാവായ യെഹോയാഖീനും അവന്റെ അമ്മയും അവന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബേൽരാജാവിന്റെ അടുക്കലേക്കു പുറത്തു ചെന്നു; ബാബേൽരാജാവു തന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ അവനെ പിടിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം12 യെഹൂദാരാജാവായ യെഹോയാഖീനും രാജമാതാവും അദ്ദേഹത്തിന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും എല്ലാം നെബൂഖദ്നേസരിനു കീഴടങ്ങി. ബാബേൽരാജാവിന്റെ ഭരണത്തിന്റെ എട്ടാമാണ്ടിൽ അദ്ദേഹം യെഹോയാഖീനെ തടവുകാരനാക്കി. Viz kapitola |