2 കൊരിന്ത്യർ 10:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 എന്തെന്നാൽ അവന്‍റെ കത്തുകൾ ഗൗരവവും ശക്തിയുള്ളതും തന്നെ; എന്നാൽ ശാരീരികസാന്നിദ്ധ്യമോ ബലഹീനവും സംസാരം നിന്ദ്യവുമത്രെ എന്നു ചിലർ പറയുന്നുവല്ലോ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 ‘പൗലൊസിന്റെ വാക്കുകൾ പരുഷവും ശക്തവും ആകുന്നു. എന്നാൽ നേരിൽ കാണുമ്പോൾ അദ്ദേഹം ബലഹീനനും അദ്ദേഹത്തിന്റെ വാക്കുകൾ സാരമില്ലാത്തതുമാണ്’ എന്നു ചിലർ പറഞ്ഞേക്കാം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 അവന്റെ ലേഖനങ്ങൾ ഘനവും ഊറ്റവും ഉള്ളവതന്നെ; ശരീരസന്നിധിയോ ബലഹീനവും വാക്ക് നിന്ദ്യവുമത്രേ എന്ന് ചിലർ പറയുന്നുവല്ലോ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 അവന്റെ ലേഖനങ്ങൾ ഘനവും ഊറ്റവും ഉള്ളവ തന്നേ; ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ എന്നു ചിലർ പറയുന്നുവല്ലോ. Viz kapitolaസമകാലിക മലയാളവിവർത്തനം10 “അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഘനഗംഭീരവും കരുത്തുറ്റതുമാണ്, എന്നാൽ ശാരീരികസാന്നിധ്യം മതിപ്പുതോന്നാത്തതും സംസാരം കഴമ്പില്ലാത്തതുമാണ്” എന്നു ചിലർ പറയുന്നല്ലോ. Viz kapitola |