2 ദിനവൃത്താന്തം 18:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 അതിന് യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “നാം യഹോവയോട് അരുളപ്പാടു ചോദിപ്പാൻ ഇനി ഒരുത്തനുണ്ട്; എന്നാൽ അവൻ എന്നെക്കുറിച്ച് ഒരിക്കലും ദോഷമല്ലാതെ നല്ലത് പ്രവചിക്കാത്തതുകൊണ്ട് ഞാൻ അവനെ വെറുക്കുന്നു; അവൻ യിമ്ലയുടെ മകനായ മീഖായാവ് ആകുന്നു” എന്നു പറഞ്ഞു. ”രാജാവ് അങ്ങനെ പറയരുതേ” എന്നു യെഹോശാഫാത്ത് പറഞ്ഞു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 ഇസ്രായേൽരാജാവ് പറഞ്ഞു: “സർവേശ്വരന്റെ അരുളപ്പാടു ചോദിക്കാൻ ഇനി ഒരാൾകൂടിയുണ്ട്. ഇമ്ലായുടെ പുത്രനായ മീഖായാ. എന്നാൽ അവൻ എന്നെക്കുറിച്ചു തിന്മയല്ലാതെ നന്മ ഒന്നും പ്രവചിക്കുകയില്ല; അതുകൊണ്ട് എനിക്ക് അയാളോടു വെറുപ്പാണ്.” യെഹോശാഫാത്ത് പറഞ്ഞു: “അങ്ങ് അങ്ങനെ പറയരുതേ.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 അതിനു യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: നാം യഹോവയോട് അരുളപ്പാടു ചോദിപ്പാൻ തക്കവണ്ണം ഇനി ഒരുത്തനുണ്ട്; എന്നാൽ അവൻ എന്നെക്കുറിച്ച് ഒരിക്കലും ഗുണമല്ല എല്ലായ്പോഴും ദോഷം തന്നെ പ്രവചിക്കുന്നതുകൊണ്ട് എനിക്ക് അവനെ ഇഷ്ടമില്ല; അവൻ യിമ്ലയുടെ മകനായ മീഖായാവ് എന്നു പറഞ്ഞു. രാജാവ് അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 അതിന്നു യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: നാം യഹോവയോടു അരുളപ്പാടു ചോദിപ്പാൻ തക്കവണ്ണം ഇനി ഒരുത്തനുണ്ടു; എന്നാൽ അവൻ എന്നെക്കുറിച്ചു ഒരിക്കലും ഗുണമല്ല എല്ലായ്പോഴും ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനെ ഇഷ്ടമില്ല; അവൻ യിമ്ലയുടെ മകനായ മീഖായാവു എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു. Viz kapitolaസമകാലിക മലയാളവിവർത്തനം7 ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “നാം യഹോവയുടെഹിതം ആരായേണ്ടതിനായി യിമ്ളയുടെ മകനായ മീഖായാവ് എന്നൊരാൾകൂടി ഇവിടെയുണ്ട്; പക്ഷേ, അയാൾ എന്നെപ്പറ്റി തിന്മയായുള്ളതല്ലാതെ, നന്മയായി ഒരിക്കലും പ്രവചിക്കാറില്ല. അതുകൊണ്ട് ഞാൻ അയാളെ വെറുക്കുന്നു” എന്നു പറഞ്ഞു. “രാജാവ് അങ്ങനെ പറയരുതേ,” എന്നു യെഹോശാഫാത്ത് ആഹാബിനോട് അപേക്ഷിച്ചു. Viz kapitola |