1 ശമൂവേൽ 26:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരുന്നതിനാൽ യഹോവയാണ നിങ്ങൾ മരണയോഗ്യർ ആകുന്നു. രാജാവിന്റെ കുന്തവും അവന്‍റെ തലയുടെ അടുക്കൽ ഇരുന്ന ജലപാത്രവും എവിടെ എന്നു നോക്കുക.” Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 നീ ഈ ചെയ്തത് ശരിയായില്ല; നിത്യനായ സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു: നീ വധിക്കപ്പെടേണ്ടവനാണ്; സർവേശ്വരന്റെ അഭിഷിക്തനും നിന്റെ യജമാനനുമായവനെ നീ കാത്തുസൂക്ഷിച്ചില്ല; രാജാവിന്റെ കുന്തവും തലയ്‍ക്കൽ ഇരുന്ന ജലപാത്രവും എവിടെ?” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരിക്കയാൽ യഹോവയാണ നിങ്ങൾ മരണയോഗ്യർ ആകുന്നു. രാജാവിന്റെ കുന്തവും അവന്റെ തലയ്ക്കലിരുന്ന ജലപാത്രവും എവിടെ എന്നു നോക്കുക. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരിക്കയാൽ യഹോവയാണ നിങ്ങൾ മരണയോഗ്യർ ആകുന്നു. രാജാവിന്റെ കുന്തവും അവന്റെ തലെക്കൽ ഇരുന്ന ജലപാത്രവും എവിടെ എന്നു നോക്കുക. Viz kapitolaസമകാലിക മലയാളവിവർത്തനം16 നീ ചെയ്തതു നന്നായില്ല. യഹോവയുടെ അഭിഷിക്തനായ, നിന്റെ യജമാനനെ കാത്തുകൊള്ളാത്തതിനാൽ, ജീവനുള്ള യഹോവയാണെ, നീയും നിന്റെ ആളുകളും മരണയോഗ്യർതന്നെ. അദ്ദേഹത്തിന്റെ തലയ്ക്കൽ ഇരുന്ന കുന്തവും ജലപാത്രവും എവിടെയെന്നു നോക്കുക.” Viz kapitola |