1 ശമൂവേൽ 25:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 കർമ്മേലിൽ വ്യാപാരിയായ ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാ ധനികനായിരുന്നു; അവന് മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവൻ ആടുകളുടെ രോമം കത്രിച്ചിരുന്നത് കർമ്മേലിൽ വച്ചായിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 ദാവീദ് പാരാൻമരുഭൂമിയിലേക്കു പോയി. മാവോൻ പട്ടണക്കാരനായ ഒരാൾ കർമ്മേലിൽ വ്യാപാരം ചെയ്തിരുന്നു; മഹാധനികനായ അയാൾക്കു മൂവായിരം ചെമ്മരിയാടുകളും ആയിരം കോലാടുകളും ഉണ്ടായിരുന്നു. കർമ്മേലിൽ വച്ചാണ് ആടുകളുടെ രോമം കത്രിച്ചിരുന്നത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 കർമ്മേലിൽ വ്യാപാരമുള്ള ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാധനികനായിരുന്നു; അവനു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവനു കർമ്മേലിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടായിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 കർമ്മേലിൽ വ്യാപാരമുള്ള ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാ ധനികനായിരുന്നു; അവന്നു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവന്നു കർമ്മേലിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം2 കർമേലിൽ വസ്തുവകകളുള്ള മാവോന്യനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അദ്ദേഹം മഹാധനികനായിരുന്നു. കർമേലിൽ അദ്ദേഹത്തിന് ആയിരം കോലാടുകളും മൂവായിരം ചെമ്മരിയാടുകളും ഉണ്ടായിരുന്നു, ആടുകളുടെ രോമം കത്രിക്കുന്ന സമയമായിരുന്നു അത്. Viz kapitola |