1 രാജാക്കന്മാർ 8:40 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം40 അങ്ങനെ അവിടുന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ ദേശത്ത് അവർ ജീവിച്ചിരിക്കുന്ന കാലത്തെല്ലാം അങ്ങയെ ഭയപ്പെടേണ്ടതിനു, ഓരോരുത്തന്‍റെ ഹൃദയത്തെ അറിയുന്ന അങ്ങ്, അവനവന്‍റെ നടപ്പിനു തക്കവണ്ണം പ്രതിഫലം നൽകേണമേ; അങ്ങ് മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയങ്ങളെ അറിയുന്നത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)40 മനുഷ്യന്റെ ഹൃദയവിചാരങ്ങൾ അറിയുന്നത് അവിടുന്നു മാത്രമാകുന്നു. അവരർഹിക്കുന്ന പ്രതിഫലം അവർക്കു നല്‌കണമേ. അവരുടെ പിതാക്കന്മാർക്കു നല്‌കിയ ദേശത്ത് അവർ പാർക്കുന്ന കാലം മുഴുവൻ അങ്ങയെ ഭയപ്പെട്ടു ജീവിക്കാനും അവർക്കു ഇടയാക്കണമേ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)40 ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്ത് അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിനു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരോരുത്തന് അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകല മനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)40 ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു. Viz kapitolaസമകാലിക മലയാളവിവർത്തനം40 അങ്ങനെ, അവിടന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ ഈ ദേശത്തു വസിക്കുന്ന കാലമെല്ലാം അവർ അങ്ങയെ ഭയപ്പെടാൻ ഇടയാകുമല്ലോ. Viz kapitola |