1 രാജാക്കന്മാർ 20:33 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം33 ആ പുരുഷന്മാർ അതു ശുഭലക്ഷണം എന്നു ധരിച്ചു അവനോട്: ”അതേ, നിന്റെ സഹോദരൻ ബെൻ-ഹദദ്” എന്നു പറഞ്ഞു. അതിന് രാജാവ്: “നിങ്ങൾ ചെന്നു അവനെ കൂട്ടിക്കൊണ്ടുവരുവിൻ” എന്നു പറഞ്ഞു. ബെൻ-ഹദദ് അവന്റെ അടുക്കൽ പുറത്തേക്കു വന്നു; അവൻ അവനെ രഥത്തിൽ കയറ്റി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)33 ബെൻ-ഹദദിന്റെ സേവകന്മാർ ശുഭലക്ഷണം കാത്തിരിക്കുകയായിരുന്നു. ആഹാബ് സഹോദരൻ എന്ന പദം ഉപയോഗിച്ചപ്പോൾ അതുതന്നെ തക്കസമയമെന്നു കരുതി, “ബെൻ-ഹദദ് അങ്ങയുടെ സഹോദരൻ തന്നെയാണ്” എന്ന് അവർ പറഞ്ഞു; “അയാളെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്ന് ആഹാബ് കല്പിച്ചു. ബെൻ-ഹദദ് അവിടെ എത്തിയപ്പോൾ ആഹാബ് അയാളെ സ്വന്തം രഥത്തിലേക്കു ക്ഷണിച്ച് അടുക്കൽ ഇരുത്തി; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)33 ആ പുരുഷന്മാർ അതു ശുഭലക്ഷണം എന്നു ധരിച്ചു ബദ്ധപ്പെട്ട് അവന്റെ വാക്കു പിടിച്ചു: അതേ, നിന്റെ സഹോദരൻ ബെൻ-ഹദദ് എന്നു പറഞ്ഞു. അതിന് അവൻ: നിങ്ങൾ ചെന്ന് അവനെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ബെൻ-ഹദദ് അവന്റെ അടുക്കൽ പുറത്തേക്കു വന്നു; അവൻ അവനെ രഥത്തിൽ കയറ്റി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)33 ആ പുരുഷന്മാർ അതു ശുഭല്കഷണം എന്നു ധരിച്ചു ബദ്ധപ്പെട്ടു അവന്റെ വാക്കു പിടിച്ചു: അതേ, നിന്റെ സഹോദരൻ ബെൻ-ഹദദ് എന്നു പറഞ്ഞു. അതിന്നു അവൻ: നിങ്ങൾ ചെന്നു അവനെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ബെൻ-ഹദദ് അവന്റെ അടുക്കൽ പുറത്തേക്കു വന്നു; അവൻ അവനെ രഥത്തിൽ കയറ്റി. Viz kapitolaസമകാലിക മലയാളവിവർത്തനം33 ആ ആളുകൾ ഇതൊരു ശുഭലക്ഷണമായി കരുതി; വേഗത്തിൽ അദ്ദേഹത്തിന്റെ വാക്കിന്റെ പൊരുൾ ഗ്രഹിച്ചു. “അതേ, അങ്ങയുടെ സഹോദരൻ ബെൻ-ഹദദ്!” എന്ന് അവരും മറുപടി പറഞ്ഞു. “പോയി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരിക,” എന്ന് ആഹാബു കൽപ്പിച്ചു. ബെൻ-ഹദദ് എത്തിയപ്പോൾ രാജാവ് അദ്ദേഹത്തെ തന്റെ രഥത്തിൽ കയറ്റിയിരുത്തി. Viz kapitola |