Online Bible

- Reklamy -




1 രാജാക്കന്മാർ 20:28 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

28 ഒരു ദൈവപുരുഷൻ വന്നു യിസ്രായേൽ രാജാവിനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവ പർവ്വതദേവനാകുന്നു; താഴ്വരദേവനല്ല’ എന്നു അരാമ്യർ പറയുന്നതിനാൽ ഞാൻ ഈ മഹാസംഘത്തെ നിന്‍റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ തന്നെ എന്നു നിങ്ങൾ അറിയും” എന്നു പറഞ്ഞു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

28 ഒരു പ്രവാചകൻ ആഹാബിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്യുന്നു: ‘ഞാൻ ഗിരിദേവനാണ്; സമതലപ്രദേശത്തെ ദേവനല്ല’ എന്നു സിറിയാക്കാർ പറയുന്നതുകൊണ്ട് ഈ വലിയ സൈന്യത്തിന്റെമേൽ ഞാൻ നിനക്കു വിജയം നല്‌കും; ഞാൻ സർവേശ്വരനാണെന്നു നിങ്ങൾ അറിയും.”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

28 ഒരു ദൈവപുരുഷൻ അടുത്തുവന്നു യിസ്രായേൽരാജാവിനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ പർവതദേവനാകുന്നു; താഴ്‌വരദേവനല്ല എന്ന് അരാമ്യർ പറകകൊണ്ട് ഞാൻ ഈ മഹാസംഘത്തെയൊക്കെയും നിന്റെ കൈയിൽ ഏല്പിക്കും; ഞാൻ യഹോവതന്നെ എന്നു നിങ്ങൾ അറിയും എന്നു പറഞ്ഞു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

28 ഒരു ദൈവപുരുഷൻ അടുത്തുവന്നു യിസ്രായേൽ രാജാവിനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ പർവ്വതദേവനാകുന്നു; താഴ്‌വരദേവനല്ല എന്നു അരാമ്യർ പറകകൊണ്ടു ഞാൻ ഈ മഹാസംഘത്തെ ഒക്കെയും നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ തന്നേ എന്നു നിങ്ങൾ അറിയും എന്നു പറഞ്ഞു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

28 അപ്പോൾ, ഒരു ദൈവപുരുഷൻ ഇസ്രായേൽരാജാവായ ആഹാബിനെ സമീപിച്ചു യഹോവയുടെ അരുളപ്പാട് ഇപ്രകാരം അറിയിച്ചു: “ ‘യഹോവ വെറുമൊരു പർവതദേവൻമാത്രമാണെന്നും താഴ്വരകളിലെ ദൈവമല്ലെന്നും അരാമ്യർ കരുതുന്നു,’ അതിനാൽ ഈ മഹാസൈന്യത്തെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും. അങ്ങനെ, ഞാൻ യഹോവ ആകുന്നു എന്നു നീയും നിന്റെ സകലജനവും അറിയും.”

Viz kapitola kopírovat




1 രാജാക്കന്മാർ 20:28

Následuj nás:

Reklamy


Reklamy