Online Bible

- Reklamy -




1 രാജാക്കന്മാർ 2:32 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

32 അവന്‍റെ രക്തപാതകം യഹോവ അവന്‍റെ തലമേൽ തന്നെ വരുത്തും; യിസ്രായേലിന്‍റെ സേനാധിപതി നേരിന്‍റെ മകൻ അബ്നേർ, യെഹൂദായുടെ സേനാധിപതി യേഥെരിന്‍റെ മകൻ അമാസ എന്നിങ്ങനെ തന്നെക്കാൾ നീതിയും സൽഗുണവുമുള്ള രണ്ടു പുരുഷന്മാരെ അവൻ എന്‍റെ അപ്പനായ ദാവീദിന്‍റെ അറിവു കൂടാതെ വാൾകൊണ്ടു വെട്ടിക്കൊന്നുകളഞ്ഞുവല്ലോ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

32 എന്റെ പിതാവായ ദാവീദിന്റെ അറിവുകൂടാതെ അവൻ ചെയ്ത കൊലപാതകങ്ങൾക്ക് സർവേശ്വരൻ അവനെ ശിക്ഷിക്കും. ഇസ്രായേലിന്റെ സൈന്യാധിപനും നേരിന്റെ പുത്രനുമായ അബ്നേരിനെയും യെഹൂദായുടെ സൈന്യാധിപനും യേഥെരിന്റെ പുത്രനുമായ അമാസയെയും എന്റെ പിതാവായ ദാവീദിന്റെ അറിവുകൂടാതെ അവൻ കൊന്നു. അവരിരുവരും അവനെക്കാൾ നീതിനിഷ്ഠരും നല്ലവരും ആയിരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

32 അവന്റെ രക്തപാതകം യഹോവ അവന്റെ തലമേൽതന്നെ വരുത്തും; യിസ്രായേലിന്റെ സേനാധിപതിയായ നേരിന്റെ മകൻ അബ്നേർ, യെഹൂദായുടെ സേനാധിപതിയായ യേഥെരിന്റെ മകൻ അമാസ എന്നിങ്ങനെ തന്നെക്കാൾ നീതിയും സൽഗുണവുമുള്ള രണ്ടു പുരുഷന്മാരെ അവൻ എന്റെ അപ്പനായ ദാവീദ് അറിയാതെ വാൾകൊണ്ടു വെട്ടിക്കൊന്നുകളഞ്ഞുവല്ലോ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

32 അവന്റെ രക്തപാതകം യഹോവ അവന്റെ തലമേൽ തന്നേ വരുത്തും; യിസ്രായേലിന്റെ സേനാധിപതിയായ നേരിന്റെ മകൻ അബ്നേർ, യെഹൂദയുടെ സേനാധിപതിയായ യേഥെരിന്റെ മകൻ അമാസാ എന്നിങ്ങനെ തന്നെക്കാൾ നീതിയും സൽഗുണവുമുള്ള രണ്ടു പുരുഷന്മാരെ അവൻ എന്റെ അപ്പനായ ദാവീദ് അറിയാതെ വാൾകൊണ്ടു വെട്ടിക്കൊന്നുകളഞ്ഞുവല്ലോ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

32 അയാൾ ചിന്തിയ രക്തത്തിന് യഹോവ പകരം നൽകട്ടെ! കാരണം, എന്റെ പിതാവായ ദാവീദിന്റെ അറിവുകൂടാതെയാണല്ലോ അയാൾ ഇസ്രായേൽ സൈന്യത്തിന്റെ അധിപനും നേരിന്റെ മകനുമായ അബ്നേരിനെയും, യെഹൂദാ സൈന്യത്തിന്റെ അധിപനും യേഥെരിന്റെ മകനുമായ അമാസയെയും വാളിനിരയാക്കിയത്. അവർ ഇരുവരും അയാളെക്കാൾ ഉത്തമന്മാരും നീതിമാന്മാരും ആയിരുന്നു.

Viz kapitola kopírovat




1 രാജാക്കന്മാർ 2:32

Následuj nás:

Reklamy


Reklamy