1 രാജാക്കന്മാർ 2:30 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 ബെനായാവ് യഹോവയുടെ കൂടാരത്തിൽ ചെന്നു: “നീ പുറത്തുവരാൻ രാജാവ് കല്പിക്കുന്നു” എന്നു അവനോടു പറഞ്ഞു. “ഇല്ല; ഞാൻ ഇവിടെ തന്നെ മരിക്കും” എന്നു അവൻ മറുപടി പറഞ്ഞു. ബെനായാവ് ചെന്നു: “യോവാബ് തന്നോട് ഇപ്രകാരം പറയുന്നു” എന്നു രാജാവിനെ ബോധിപ്പിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)30 ബെനായാ സർവേശ്വരന്റെ കൂടാരത്തിൽ ചെന്നു; “പുറത്തുവരാൻ രാജാവു കല്പിക്കുന്നു” എന്നു യോവാബിനോടു പറഞ്ഞു. “ഇല്ല, ഞാൻ ഇവിടെ കിടന്നു മരിച്ചുകൊള്ളാം” എന്ന് അയാൾ മറുപടി നല്‌കി. യോവാബു പറഞ്ഞതു ബെനായാ രാജാവിനെ അറിയിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)30 ബെനായാവ് യഹോവയുടെ കൂടാരത്തിൽ ചെന്നു: നീ പുറത്തു വരിക എന്നു രാജാവ് കല്പിക്കുന്നു എന്ന് അവനോടു പറഞ്ഞു. ഇല്ല; ഞാൻ ഇവിടെത്തന്നെ മരിക്കും എന്ന് അവൻ പറഞ്ഞു. ബെനായാവ് ചെന്ന്: യോവാബ് ഇങ്ങനെ പറയുന്നു; ഇങ്ങനെ അവൻ എന്നോട് ഉത്തരം പറഞ്ഞു എന്ന് രാജാവിനെ ബോധിപ്പിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 ബെനായാവു യെഹോവയുടെ കൂടാരത്തിൽ ചെന്നു: നീ പുറത്തുവരിക എന്നു രാജാവു കല്പിക്കുന്നു എന്നു അവനോടു പറഞ്ഞു. ഇല്ല; ഞാൻ ഇവിടെ തന്നേ മരിക്കും എന്നു അവൻ പറഞ്ഞു. ബെനായാവു ചെന്നു: യോവാബ് ഇങ്ങനെ പറയുന്നു; ഇങ്ങനെ അവൻ എന്നോടു ഉത്തരം പറഞ്ഞു എന്നു രാജാവിനെ ബോധിപ്പിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം30 ബെനായാവ് യഹോവയുടെ കൂടാരത്തിങ്കൽ വന്ന് യോവാബിനോട്: “ ‘നീ പുറത്തുവരിക,’ എന്ന് രാജാവു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ, “ഇല്ല, ഞാൻ ഇവിടെത്തന്നെ മരിക്കും” എന്ന് അദ്ദേഹം മറുപടി നൽകി. “ഇപ്രകാരം യോവാബ് മറുപടി നൽകി,” എന്ന് ബെനായാവ് രാജാവിനെ അറിയിച്ചു. Viz kapitola |