Online Bible

- Reklamy -




1 രാജാക്കന്മാർ 12:32 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

32 യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിൽ യാഗങ്ങൾ അർപ്പിച്ചു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്ക് യാഗം കഴിക്കേണ്ടതിന് ബേഥേലിലും അവൻ അങ്ങനെ തന്നെ ചെയ്തു; താൻ ബേഥേലിൽ നിർമ്മിച്ച പൂജാഗിരികളിൽ പുരോഹിതന്മാരേയും നിയമിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

32 യെഹൂദായിൽ ആചരിച്ചുവന്നതുപോലെ യെരോബെയാം ഓരോ വർഷവും എട്ടാം മാസം പതിനഞ്ചാം ദിവസം ഒരു ഉത്സവം ഏർപ്പെടുത്തുകയും ബേഥേലിലെ ബലിപീഠത്തിങ്കൽ വന്നു താൻ നിർമ്മിച്ച സ്വർണക്കാളക്കുട്ടികൾക്കു ബലിയർപ്പിക്കുകയും ചെയ്തു. പൂജാഗിരികളിൽ നിയമിച്ചിരുന്ന പുരോഹിതന്മാരെ ബേഥേലിൽ ശുശ്രൂഷയ്‍ക്കായി നിയമിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

32 യെഹൂദായിൽ ആചരിച്ചു വന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തീയതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിങ്കൽ ചെന്നു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്ക് യാഗം കഴിക്കേണ്ടതിന് അവൻ ബേഥേലിലും അങ്ങനെതന്നെ ചെയ്തു; താൻ നിയമിച്ച പൂജാഗിരിപുരോഹിതന്മാരെ അവൻ ബേഥേലിൽ ആക്കി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

32 യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിങ്കൽ ചെന്നു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്കു യാഗം കഴിക്കേണ്ടതിന്നു അവൻ ബേഥേലിലും അങ്ങനെ തന്നേ ചെയ്തു; താൻ നിയമിച്ച പൂജാഗിരിപുരോഹിതന്മാരെ അവൻ ബേഥേലിൽ ആക്കി.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

32 യെഹൂദ്യയിൽ ആചരിച്ചുവന്ന രീതിയിലുള്ള ഉത്സവംപോലെ ഇവിടെയും എട്ടാംമാസത്തിന്റെ പതിനഞ്ചാംതീയതി ഒരു ഉത്സവം യൊരോബെയാം ഏർപ്പെടുത്തുകയും അവിടത്തെ യാഗപീഠത്തിൽ ബലികൾ അർപ്പിക്കുകയും ചെയ്തു. ബേഥേലിൽ താൻ ഉണ്ടാക്കിയ കാളക്കിടാങ്ങൾക്കു സ്വയം ബലി അർപ്പിച്ചുകൊണ്ടാണ് യൊരോബെയാം ഇത് ബേഥേലിൽ നടപ്പാക്കിയത്. ബേഥേലിൽ താൻ ഉണ്ടാക്കിയ ക്ഷേത്രങ്ങളിൽ അദ്ദേഹം പുരോഹിതന്മാരെയും നിയമിച്ചു.

Viz kapitola kopírovat




1 രാജാക്കന്മാർ 12:32

Následuj nás:

Reklamy


Reklamy