Online Bible

- Reklamy -




1 ദിനവൃത്താന്തം 4:41 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

41 പേർ വിവരം എഴുതിയിരിക്കുന്ന ഇവർ യെഹൂദ്യരാജാവായ യെഹിസ്കീയാവിന്‍റെ കാലത്ത് അവിടെ ചെന്നു അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, അവർക്ക് നിർമ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിൻകൂട്ടങ്ങൾക്ക് മേച്ചൽ ഉള്ളതുകൊണ്ട് അവർക്ക് പകരം താമസിക്കുകയും ചെയ്തു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

41 മേൽപ്പറഞ്ഞ പ്രഭുക്കന്മാർ യെഹൂദാരാജാവായ ഹിസ്കീയായുടെ കാലത്ത് ഗേദാറിനെ ആക്രമിച്ച് അവിടെ പാർത്തിരുന്ന മെയൂന്യരെ അവരുടെ കൂടാരങ്ങളോടൊപ്പം നിശ്ശേഷം നശിപ്പിച്ചു. ആട്ടിൻപറ്റങ്ങൾക്കു മേച്ചിൽസ്ഥലങ്ങൾ കണ്ടെത്തിയതിനാൽ അവിടെ അവർ വാസമുറപ്പിക്കുകയും ചെയ്തു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

41 പേർ വിവരം എഴുതിയിരിക്കുന്ന ഇവർ യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ കാലത്ത് അവിടെ ചെന്ന് അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവർക്കു നിർമ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിൻകൂട്ടങ്ങൾക്കു മേച്ചൽ ഉള്ളതുകൊണ്ട് അവർക്കു പകരം പാർക്കയും ചെയ്തു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

41 പേർവിവരം എഴുതിയിരിക്കുന്ന ഇവർ യെഹൂദ്യരാജാവായ യഹിസ്കീയാവിന്റെ കാലത്തു അവിടെ ചെന്നു അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവർക്കു നിർമ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങൾക്കു മേച്ചൽ ഉള്ളതുകൊണ്ടു അവർക്കു പകരം പാർക്കയും ചെയ്തു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

41 പേരു പറഞ്ഞിരിക്കുന്ന ഈ ആളുകൾ യെഹൂദാരാജാവായ ഹിസ്കിയാവിന്റെകാലത്ത് അവിടേക്കു കടന്നുചെന്നു; അവിടെ ഉണ്ടായിരുന്ന ഹാംവംശജരെയും മെയൂന്യരെയും അവരുടെ ഭവനങ്ങളിൽക്കയറി ആക്രമിച്ച് നിശ്ശേഷം നശിപ്പിച്ചു. അത് ഇന്നുവരെയും തെളിവായിരിക്കുന്നു. തങ്ങളുടെ മൃഗഗണങ്ങൾക്കു സമൃദ്ധമായ മേച്ചിൽപ്പുറം ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ താമസമുറപ്പിച്ചു.

Viz kapitola kopírovat




1 ദിനവൃത്താന്തം 4:41

Následuj nás:

Reklamy


Reklamy