Online Bible

- Reklamy -




1 ദിനവൃത്താന്തം 4:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 യബ്ബേസ് യിസ്രായേലിന്‍റെ ദൈവത്തോട്: “നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്‍റെ അതിർ വിസ്താരമാക്കുകയും, നിന്‍റെ കൈ എന്നോടുകൂടെ ഇരുന്ന് അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതെ എന്നെ കാക്കുകയും ചെയ്താൽ കൊള്ളാമായിരുന്നു” എന്നു അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവനു നല്കി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

10 അയാൾ ഇസ്രായേലിന്റെ ദൈവത്തോടു പ്രാർഥിച്ചു: “അവിടുന്ന് എന്നെ അനുഗ്രഹിച്ച് എന്റെ അതിര് വിസ്തൃതമാക്കണമേ. അവിടുത്തെ കരം എന്റെകൂടെ ഇരിക്കുകയും അനർഥത്തിൽനിന്ന് എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ”. അയാളുടെ അപേക്ഷ ദൈവം കേട്ടു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

10 യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോട്: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്ന് അനർഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്ന് അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവനു നല്കി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടു: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

10 യബ്ബേസ് ഇസ്രായേലിന്റെ ദൈവത്തോട് ഈ വിധം അപേക്ഷിച്ചു: “ദൈവമേ, അവിടന്ന് എന്നെ അനുഗ്രഹിക്കുകയും എന്റെ ദേശത്തിന്റെ അതിരുകൾ വിപുലമാക്കുകയും ചെയ്യണമേ! അവിടത്തെ കൈ എന്നോടൊപ്പം ഉണ്ടായിരിക്കണേ! എന്നെ വിപത്തുകളിൽനിന്നു കാത്തുകൊള്ളണമേ, അങ്ങനെ ഞാൻ വേദനകളിൽനിന്നു മോചിതനാകട്ടെ.” ദൈവം അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ടു.

Viz kapitola kopírovat




1 ദിനവൃത്താന്തം 4:10

Následuj nás:

Reklamy


Reklamy