1 ദിനവൃത്താന്തം 28:21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 ഇതാ, ദൈവാലയത്തിലെ സകലശുശ്രൂഷയ്ക്കും വേണ്ടി പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ ഉണ്ടല്ലോ; ഓരോ ശുശ്രൂഷയ്ക്കും മനസ്സും സാമർത്ഥ്യവും ഉള്ളവരും എല്ലാവേലയ്ക്കായിട്ടും നിന്നോടു കൂടെ ഉണ്ട്; പ്രഭുക്കന്മാരും സർവ്വജനവും നിന്‍റെ കല്‍പ്പനക്കൊക്കെയും വിധേയരായിരിക്കും.” Viz kapitolaസത്യവേദപുസ്തകം C.L. (BSI)21 ഇതാ, ദേവാലയത്തിലെ സകല ശുശ്രൂഷകൾക്കും വേണ്ട പുരോഹിതന്മാരുടെയും ലേവ്യരുടെയും ഗണങ്ങൾ തയ്യാറായി നില്‌ക്കുന്നു; ഓരോ ജോലിക്കും വേണ്ട സാമർഥ്യവും സന്നദ്ധതയുമുള്ളവർ നിന്റെ കൂടെയുണ്ട്; ഉദ്യോഗസ്ഥന്മാരും ജനങ്ങളും നിന്റെ കല്പനകളെല്ലാം അനുസരിക്കാൻ ഒരുങ്ങി നിൽക്കുന്നു.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 ഇതാ, ദൈവാലയത്തിലെ സകല ശുശ്രൂഷയ്ക്കുംവേണ്ടി പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ ഉണ്ടല്ലോ; ഓരോവിധ ശുശ്രൂഷയ്ക്കും മനസ്സും സാമർഥ്യവും ഉള്ള ഏവരും എല്ലാ വേലയ്ക്കായിട്ടും നിന്നോടുകൂടെ ഉണ്ട്; പ്രഭുക്കന്മാരും സർവജനവും നിന്റെ കല്പനയ്ക്കൊക്കെയും വിധേയരായിരിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 ഇതാ, ദൈവാലയത്തിലെ സകലശുശ്രൂഷെക്കും വേണ്ടി പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ ഉണ്ടല്ലോ; ഓരോവിധ ശുശ്രൂഷെക്കും മനസ്സും സമാർത്ഥ്യവും ഉള്ള ഏവരും എല്ലാവേലെക്കായിട്ടും നിന്നോടു കൂടെ ഉണ്ടു; പ്രഭുക്കന്മാരും സർവ്വജനവും നിന്റെ കല്പനക്കൊക്കെയും വിധേയരായിരിക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം21 പുരോഹിതന്മാരുടെയും ലേവ്യരുടെയും ഗണങ്ങളെല്ലാം ദൈവത്തിന്റെ ആലയത്തിലെ ഏതു ജോലിക്കും സന്നദ്ധരാണ്. കൂടാതെ ഏതു കരകൗശലവേലയിലും നൈപുണ്യവും സന്നദ്ധതയുമുള്ള ഏവനും എല്ലാ ജോലികളിലും നിന്നെ സഹായിക്കും. അധിപതികളും ജനങ്ങളെല്ലാവരും നിന്റെ ഏതു കൽപ്പനയും അനുസരിക്കും.” Viz kapitola |