Online Bible

- Reklamy -




1 ദിനവൃത്താന്തം 20:6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 വീണ്ടും ഗത്തിൽവച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന് ഓരോ കൈക്കും ആറുവിരൽ വീതവും ഓരോ കാലിനും ആറു വിരൽ വീതവും, ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; അവനും രാഫയ്ക്കു ജനിച്ചവനായിരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

6 ഗത്തിൽവച്ചു വീണ്ടും യുദ്ധമുണ്ടായി. അവിടെ ദീർഘകായനായ ഒരു മനുഷ്യനുണ്ടായിരുന്നു. കൈകാലുകൾ ഓരോന്നിലും ആറുവിരൽ വീതം അയാൾക്ക് ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു. അയാളും മല്ലന്മാരുടെ-രെഫായീമുകളുടെ-വംശത്തിൽപ്പെട്ടിരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

6 വീണ്ടും ഗത്തിൽവച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന് ഓരോ കൈക്ക് ആറാറു വിരലും ഓരോ കാലിന് ആറാറു വിരലും ആകെ ഇരുപത്തിനാല് വിരൽ ഉണ്ടായിരുന്നു; അവനും രാഫയ്ക്കു ജനിച്ചവനായിരുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 വീണ്ടും ഗത്തിൽവെച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന്നു ഓരോ കൈക്കു ആറാറുവിരലും ഓരോ കാലിന്നു ആറാറു വിരലും ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; അവനും രാഫെക്കു ജനിച്ചവനായിരുന്നു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

6 ഗത്തിൽവെച്ചുനടന്ന മറ്റൊരു യുദ്ധത്തിൽ, കൈകാലുകളിൽ ഓരോന്നിലും ആറു വിരൽവീതം മൊത്തം ഇരുപത്തിനാലു വിരലുള്ള ഒരു ഭീമാകാരനുണ്ടായിരുന്നു. അയാളും രാഫായുടെ പിൻഗാമികളിൽ ഒരാളായിരുന്നു.

Viz kapitola kopírovat




1 ദിനവൃത്താന്തം 20:6

Následuj nás:

Reklamy


Reklamy