തീത്തോസ് 1 - സാമിദ് സേദിപവുലോസ് തീത്തോസ്‌ണ ബിനാത്ത്‌റാ് 1-4 എനാണ പാസെ ഏസുണ ണമ്പ്‌റവാന്‌മ് എന്ന് സെരിക്കുള്ള മഗാന്‌മാന തീത്തോസെ, സാമിദ് ബേലെക്കാറാന്‌മ് ഏസു ക്‌റ്‌സ്‌ത്ത്‌ദ് അപ്പൊസലാന്‌മ് ആയിര്‌ക്ക പവുലോസ് എങ്ക ണാന് ണിനാക്ക് എ്ള്‌ദ്‌റാദ്. സാമി തെരിന്തെ്ഡ്‌ത്ത ആള്‌ഗ ഏസുണ ഒറേപ്പായി ണമ്പ്യാമ്, സാമി പിര്യാക്ക് പെ്ളേക്ക്യ ക്‌റ്‌സ്‌ത്ത്‌ണ പറ്റി പഡ്‌സ്‌റ സത്ത്യമാന കാര്യഗണ അവാര്‌ക്ക് സൊക്കാന സൊല്ലികൊഡുക്ക്യാമ് സാമി എനാണ അപ്പൊസലനായി അന്‌പ്പിര്‌ക്കാ്. എല്ലാദ്‌ണാമ് ദ്‌ട്ട്‌സാത്താദ്‌ക്ക് മുദ സാമി തരെ എന്ത് ബാക്ക് തന്തിര്‌ക്ക എപ്പേക്ക്‌മ് ഇര്‌ക്ക പെ്ളേപ്പ്‌ണ കെ്ഡേക്കു എങ്ക ഒറേപ്പ് ഈ സത്ത്യമാന കാര്യഗളിലിര്‌ന്ത് കെ്ഡേക്ക്‌ദ്. അദ് തരെ എന്ത് സൊന്ന സാമി തന്ന് ബാക്ക്‌ണ തവാറമാട്ടാ്. സാമി മുഡിവെ്ഡ്‌ത്ത അദേ ഗള്യേലിതാനെ ഈ സത്ത്യമാന കാര്യഗണ സൊല്ലി തന്ത് എദ്‌ക്ക ആക്കിനാ്. ഈ സത്ത്യമാന കാര്യഗണ സൊല്ലികൊഡുക്ക്യ ണമാണ കാപാറ്റ്‌റ സാമി എനാക്ക് സൊല്ലിര്‌ക്കാ്. ണമ്മ്‌ദ് അപ്പനാന സാമിമ് ണമാണ കാപാറ്റ്‌റവനാന ക്‌റ്‌സ്‌ത്ത് ഏസുമ് ണിനാക്ക് പ്‌ണ്ണ്യാമ് സെയ്‌ഡൊ, ണിനാണ ണിമ്മദ്യോഡേമ് ബെക്കുഡൊ. തീത്തോസ് ക്‌റേത്തേലി സെയ്‌ര സാമി ബേലെ 5 സെയ്‌ദ് തീരാത്ത കാര്യഗണ സെയ്‌ദ് മുഡിക്ക്യാമ് ണാന് ണിനാക്ക് സൊന്ന പാസെ ഒരൊരു പട്ടണാക്ക്‌റാഗ ഇര്‌ക്ക ഏസുക്കാറാര് കൂട്ടാക്ക് മൂപ്പലഗണ എ്ഡ്‌ത്ത് ബെക്ക്യാമ്‌ത്തെ ണാന് ണിനാണ ക്‌റേത്തെ എങ്ക എ്ഡേക്ക് ബെത്ത് ബന്താദ്. 6 ഒരു മൂപ്പാ് ഒരു കുറ്റകൊറെ ഇല്ലാത്തവാന്‌മ്, ഒരേ പെ്ണ്ടോഡെ ഇര്‌ക്കവാന്‌മ് ആയിര്‌ക്കുഡൊ. അയാള്‌ദ് മക്കഗ ഏസുണ ണമ്പ്‌റവാര്‌മ് പേസ് കേ്ക്കവാര്‌മ് കണ്ടപഡിക്ക് ണഡാക്കവാരെന്ത് പേര് കേ്ള്‌സാത്തവാര്‌മ് ആയിര്‌ക്കുഡൊ. 7 ഏസുക്കാറാര് കൂട്ടാത്തില്യ ഒരു തലെവാ് സാമി കൊഡുത്തിര്‌ക്ക ബേലെന ണോഡി ണഡാത്ത്‌റവാ് ആയിര്‌ക്കാദ്‌ണാലെ ഒരു കുറ്റകൊറെ ഇല്ലാത്തവാനായിര്‌ക്കുഡൊ. താന് ബെല്ല്യവാനെന്ത് ണെനേക്കവാന്‌മ് മുട്ടെ്റ്‌പ്പ്‌ക്കാറാന്‌മ് ആയിര്‌ക്ക്യ പങ്കില്ലെ. അയാള് കുഡിക്കാറാന്‌മ്, ഒപ്പ മല്ല്‌ക്ക് സൊണെത്ത് കൊണ്ടിര്‌ക്കവാന്‌മ്, പണാക്ക് ബേ്ണ്ടി അഡ്‌ത്തവാര്‌ണ ഏമാത്ത്‌റവാന്‌മ് ആയിര്‌ക്ക്യ പാങ്കില്ലെ. 8 ആന അയാള് തന്ന് കൂരേക്കെ ബരവാര് പോരവാര്‌ണ പേര്‌ഗെ്ളേത്ത് തീറ്റ്യൂട്ടി ബ്‌ഡ്‌റവാന്‌മ് ആയിര്‌ക്കുഡൊ. ണല്ലാദ് എന്താഗൊ അദ്‌ണ പിര്യപിര്യാത്ത് സെയ്‌രവാന്‌മ്, ബോദത്തോഡെ പെ്ളേക്കവാന്‌മ്, ണേരോഡെ പെ്ളേക്കവാന്‌മ്, കള്ളകവാഡ് ഇല്ലാത്തവാന്‌മ്, കെ്ട്ട കാര്യഗാക്ക്‌മ്, കെ്ട്ട ആസേഗാക്ക്‌മ് ആളാഗാത്തവാന്‌മ് ആയിര്‌ക്കുഡൊ. 9 ഏസുണ പറ്റ്യുള്ള ബുദ്ദിണായണ താന് പഡിത്തിര്‌ക്ക പാസെതാനെ അയാള് ഒറേപ്പായി ണമ്പി ണഡാക്കുഡൊ. അയ്യി ബുദ്ദിണായഗ ണമ്പ്യമുഡിര ബുദ്ദിണായഗാത്തെ. അച്ചെ ആള്‌ഗാക്ക് ണേര് എന്തായെന്റ് പഡിസി കൊഡുക്ക്യാമ്, അവാര്‌ണ ദയ്യിരപഡ്‌സ്യാമ് അയാള്‌ക്ക് മുഡ്യു. അദ്‌താനെമല്ല ഈ ണായാക്ക് ണേരെ എദ്‌ത്ത് ണില്ല്‌റവാര്‌ക്ക് ബന്തിര്‌ക്ക തപ്പ്‌ണ എന്തായെന്റ് സൊല്ലികൊഡുക്ക്യാമ് മുഡ്യു. 10 അദ് എന്ത്‌ക്കെന്റ ആര്‌ദ് സൊല്ലുപഡിക്ക്‌മ് ഇര്‌ക്ക്യ മനേസ്സില്ലാത്തവാര്‌മ് ണേരല്ലാത്ത കാര്യഗണ സൊല്ലി ആള്‌ഗണ സദിക്കവാര്‌മാന എത്തിന്യൊ ആള്‌ഗ അദിലി ഇര്‌ക്കാരല്ല? മുക്ക്യമായിമ്, അദ് എഗുദാര് ജാദിലിര്‌ന്ത ഏസുക്കെ എജേന്ത് ഇര്‌ക്കവാര്‌ഗാത്തെ. 11 ണീ അവാര്‌ണ ബായി തുറാക്ക്യ ബ്‌ഡ ബേ്ഡ. എന്ത്‌ക്കെന്റ അവാര് പഡിസ്യ പാങ്കില്ലാത്ത കാര്യഗണ പഡിസി എത്തിന്യൊ കൂരെക്കാറാര്‌ഗണ ഒട്ടുക്ക് സത്ത്യമാന ബുദ്ദിണായഗണ ണമ്പാത്തവാര് ആക്ക്‌റാര്. ആള്‌ഗണ ഏമാത്തി പണ സമ്പാരിക്ക്യ ബേ്ണ്ടിത്തെ അവാര് അച്ച്‌ള കാര്യഗ പഡ്‌സ്‌റാദ്. 12 <<ക്‌റേത്തേല്യ ആള്‌ഗ ഉറുട്ടാര്‌മ്, മന്‌സാ്മാഡ്‌ഗ അല്ലാത്തവാര്‌മ് പ്‌ട്ടാഡിഗളാന തീനിപോറലഗാമ്‌ത്തെ>> എന്ത് അവാര് കൂട്ടാത്തില്യ അറുവാളിലി ഒരുത്താ് സൊല്ലിര്‌ക്കാ്. 13 ഈ സൊല്ലിര്‌ക്കാദ് ണേര്‌ത്തെ. അദ്‌ണാലെ അവാര്‌ണ സെരിക്ക്‌മ് സണ്ടെ കൊഡുക്കുഡൊ. അപ്പ്‌ത്തെ അവാര് ഒറേത്ത ണമ്പിക്കുള്ളവാര് ആവാര്. 14 അദ്‌താനെമല്ല അവാര് എഗുദാര് സൊല്ലുറ ണേരല്ലാത്ത കദെഗണാമ്, സത്ത്യാക്ക് ബേ്ണ്ടി പെ്ളേക്കാത്തവാര് സൊല്ലുറ ണായഗണാമ് കേ്ക്കമാട്ടാര്. 15 കള്ളകവാഡ് ഇല്ലാത്തവാര്‌ക്ക് എല്ലാദ്‌മ് സുത്താപ്പ്‌ത്തെ. ആന കള്ളകവാഡ് ഉള്ളവാര്‌ക്ക്‌മ് ഏസുക്കാറാര് അല്ലാത്തവാര്‌ക്ക്‌മ് എല്ലാദ്‌മ് കെ്ട്ടാദ്‌ത്തെ. എന്ത്‌ക്കെന്റ അവാര്‌ദ് മനേസ്സില്യ ണെനേപ്പ്‌മ് കെ്ട്ട് തള്ളിറ്റ്, ണല്ലാദ് എന്താഗൊ, കെ്ട്ടാദ് എന്താഗൊ എന്ത് അവാര്‌ക്ക് എപ്പേക്ക്‌മ് തെരിരാദ്‌മില്ലെ. 16 അവാര് സാമിന തെര്യു എന്തെല്ല സൊല്ലുറാര്. ആന അവാര് സെയ്‌ര കാര്യാത്തിലി അദ് ഒന്റുമ് കാട്ട്‌റാദില്ലെ. അവാര് സാമിക്ക് റമ്പ പ്‌ഡിക്കാത്തവാര്‌മ്, പേസ് കേ്ക്കാത്തവാര്‌ഗാമ്, ഒരു ണല്ല കാര്യഗാമ് സെയ്യ മുഡ്യാത്തവാര്‌ഗാമ്‌ത്തെ. |
New Life Literature