Online Bible

- Reklamy -

2 പത്ത്‌റോസ് 1 - സാമിദ് സേദി

1 ഏസു ക്‌റ്‌സ്‌ത്ത്‌ദ് അപ്പൊസലാന്‌മ് ബേലെക്കാറാന്‌മാന സീമോന് പത്ത്‌റോസ്, ണമ്മ് സാമിമ് ദെങ്ക്‌സ്‌റവാന്‌മാന ഏസു ക്‌റ്‌സ്‌ത്ത്‌ദ് ണേര്‌മെയാലെ എമാക്ക് ബന്ത ബെല്ല്യ ണമ്പിക്കേന പാസെ ണമ്പിക്കെ ബന്ത ണിമാക്ക് എ്ള്‌ദ്‌റ എ്ള്‌ത്ത്.

2 സാമിന പറ്റിമ് ണമ്മ്‌ദ് ആണ്ടവാ് ഏസു ക്‌റ്‌സ്‌ത്ത്‌ണ പറ്റിമ് സൊക്കാന തെര്യ ഉള്ള അറുവാലെ സാമിദ് പ്‌ണ്ണ്യാമ് ണിമ്മദിമ് ണിമാക്ക് സേത്തി സേത്തി ഉണ്ടാഡൊ.


സാമിദ് ഒളേപ്പ്‌മ് തെരിന്തെ്ഡ്‌ക്കാദ്‌മ്

3 സാമി സക്‌ദ്യാലെ ണമ്മ ബക്‌ദ്യോഡെ ഇര്‌ക്ക്യാമ്, പെ്ളേക്കാദ്‌ക്കുള്ള എല്ല കാര്യഗാമ് സാമി ണമാക്ക് തന്താ്. ഇദെല്ല ണമാക്ക് കെ്ഡേത്താദ് ണമ്മ അവാന പറ്റി തെരിന്തണാലെത്തെ. അവാ്ത്തെ തനാക്കിര്‌ക്ക മദ്‌പ്പ്‌ക്ക്‌മ് ണല്ല ഗുണാക്ക്‌മ് പങ്ക്‌ക്കാറാരായ ബേ്ണ്ടി ണമാണ ഒളേത്തിര്‌ക്കാദ്.

4 സാമി തരേന്ത് സൊല്ലി ബാക്ക് തന്തിര്‌ന്ത ബെലെ കൊഡുത്ത് ഗെലിസ്യ മുഡ്യാത്ത ദാനഗാമ് അദ്‌ദൊപ്പ ണമാക്ക് കെ്ഡേത്തിര്‌ക്ക്‌ദ്. ഈ കാര്യഗ ഉലഗാത്തില്യ കെ്ട്ട കാര്യാത്തിലിര്‌ന്ത് ണിമ്മ തപ്പ്‌സി കഡാക്ക്യാമ് സാമിക്കിര്‌ക്ക ഗുണാക്ക് ണിമാണ പങ്ക്‌ക്കാറാര്‌മ് ആക്ക്‌ദ്.

5-7 അദ്‌ണാലെ ബെ്റ് ണമ്പിക്കെ താനേമല്ല ണലമായി പെ്ളേക്ക്യാമ് ണിമ്മ ഓരാഡുഡൊ. ണിമാക്കിര്‌ക്ക ണമ്പിക്കേദൊപ്പ ണല്ല ഗുണാമ്, ണല്ല ഗുണാദ് ഒപ്പ സാമിന പറ്റ്യുള്ള അറുവുമ്, സാമിന പറ്റ്യുള്ള അറുവുദ് ഒപ്പ, ണിമ്മ് സരിഗലാത്തില്യ ആസെഗണ അഡാക്കി ബെക്കവാരായിമ്, ണിമ്മ് സരിഗലാത്തില്യ ആസെഗണ അഡാക്കി ബെക്കാദൊപ്പ, എന്തണാമ് താങ്ക്‌റാദ്‌ക്കുള്ള മനേസ്സുള്ളവാരായിമ്, എന്തണാമ് താങ്ക്‌റാദ്‌ക്കുള്ള മനേസ്സുള്ളവാരൊഡൊപ്പ, സാമ്യോഡെ ഉള്ള ബക്‌ദിമ്, സാമ്യോഡെ ഉള്ള ബക്‌ദിദ് ഒപ്പ ഏസുണ ണമ്പിര്‌ക്കവാരോഡെ ഗവപഡ്‌റാദ്‌മ്, ഏസുണ ണമ്പിര്‌ക്കവാരോഡെ ഗവപഡ്‌റാദ്‌ദൊപ്പ, എല്ലാര്‌ണാമ് സീവാ് ബ്‌ട്ട് ണഡായിരി.

8 ഇച്ച്‌ള ഗുണഗെല്ല ണിമാക്ക് എത്തിന്യൊ ഇര്‌ക്കദാനാക്കി ണമ്മ് ആണ്ടവനാന ഏസു ക്‌റ്‌സ്‌ത്ത്‌ണ പറ്റി ണിമാക്കിര്‌ക്ക അറുവിലി ണിമ്മ ബെ്ഡ്‌ബെ്ഡ്‌ത്തില്ലാത്തവാര്‌മ് ഉവഗാര ഇല്ലാത്തവാര്‌മ് ആഗമാട്ടേര്.

9 ആന ഈ ഗുണഗ ഇല്ലാത്തവാ് മാന്‌മാന കണ്ണ് കാട്ട്‌റവാന്‌മ് കുറുഡാന്‌മ്‌ത്തെ. ഇവാ് താന് സെയ്‌ദ പാവാത്തിലിര്‌ന്ത് സാമി തനാണ കച്ചി സുത്താപ്പാക്കിന കാര്യണ മറാന്തെക്കിനവാന്‌മ്‌ത്തെ.

10 അദ്‌ണാലെ ഏസുക്കാറാരെ, സാമിത്തെ ണിമാണ ഒളേത്തിര്‌ക്കാദ് എന്ത്‌മ് തന്ന് പ്‌ള്ളെഗ ആയി തെരിന്തെ്ഡ്‌ത്തിര്‌ക്കാദ് എന്ത്‌മ് ഒറേപ്പാക്ക്യ ബേ്ണ്ടി മ്‌ഗ്‌ന്ത ഓരാട്ട ഓരാഡിരി. അച്ചെ സെയ്‌ദാക്കി ണിമ്മ ണമ്പിക്കേലി എപ്പേക്ക്‌മ് തപ്പി പോഗ മാട്ടേര്.

11 അച്ചെ ണമ്മ്‌ദ് ആണ്ടവാന്‌മ് ണമാണ ദെങ്ക്‌സ്‌റവാന്‌മാന ഏസു ക്‌റ്‌സ്‌ത്ത്‌ദ് അളിവില്ലാത്ത ണാഡ്‌ക്ക് പോരക്കുള്ള ഉരിമെ ഒരു തഡെ ഇല്ലാദെ ണിമാക്ക് കെ്ഡേക്കു.


സാമി സൊല്ലുക്ക് കാദ് കൊഡിരി

12 അദ്‌ണാലെ ണിമാക്ക് ഈ കാര്യഗെല്ല തെര്യു എന്ത്‌മ് ണിമ്മ പഡിത്ത ഈ സത്ത്യമാന കാര്യാത്തിലി ണിമ്മ സെരിക്ക്‌മ് ണമ്പിര്‌ക്കേര് എന്തുള്ള കാര്യാമ് എനാക്ക് തെര്യു. എന്താല്‌മ് ണാന് ഈ കാര്യഗണ എപ്പ്‌മ് ണിമാക്ക് ണെനേവു ബര്‌സി കൊണ്ടിര്‌ക്കുവെ.

13 ണാന് ഈ സരിഗലാത്തിലി ഉജുറോഡെ ഇര്‌ക്കമാട്ട്‌മ് ണിമ്മ എപ്പ്‌മ് ഈ കാര്യഗണ ണെനേക്ക്യ ബേ്ണ്ടി ണിമാക്ക് സൊല്ലി ണിമാണ ബുദ്ദ്യുള്ളവാര് ആക്ക്‌റാദ് സെരിത്തെന്ത് ണാന് ണെനേക്കെ.

14 എന്ത്‌ക്കെന്റ ണമ്മ് ആണ്ടവനാന ഏസു ക്‌റ്‌സ്‌ത്ത് എനാക്ക് ബെ്ളിപഡ്‌സി തന്തപാസെ എന്ന് സരിഗലണ ബ്‌ട്ട് പ്‌റ്‌ന്ത് പോര ഗള്യെ ബന്ത്‌ദ് എന്ത് എനാക്ക് തെര്യു.

15 ണാന് സത്ത പ്‌റാമ് ഇദ്‌ണ പറ്റി ണിമ്മ ഒപ്പ ണെനേത്ത് കൊണ്ടിര്‌ക്ക ദിന്‌സിലി ണാന് ണിമാക്ക് ബേ്ണ്ടി മ്‌ഗ്‌ന്ത ഓരാട്ട ഓരാഡുവെ.


എമ്മ ക്‌റ്‌സ്‌ത്ത്‌ദ് മദ്‌പ്പ്‌ണ കണ്ടേര്

16 ണമ്മ് ആണ്ടവാ് ഏസു ക്‌റ്‌സ്‌ത്ത്‌ദ് സക്‌ദിനാമ് അവാന്‌ദ് ബരാവുണാമ് പറ്റി സൊന്നാദ്‌ഗെല്ല എമ്മ് ബുദ്ദിലി ഉണ്ടാക്കി സൊന്ന കദെഗ ഒന്റുമല്ല. അവാന്‌ദ് മദ്‌പ്പ്‌ണ എമ്മ കണ്ണാറ കണ്ടണാലെത്തെ സൊന്നാദ്.

17 <<ഇവാ്ത്തെ എനാക്ക് മെച്ച്‌പ്‌ഡിത്ത മഗാ്, ഇവാനാലെ എന്ന് മനേസ്സ് തെ്ളിന്ത്‌ദ്>> എന്ത് റമ്പ മദ്‌പ്പിലിര്‌ക്ക സാമ്യോഡിര്‌ന്ത് ഒരു ജദ്ദ ബര്‌ഗാട്ടി അപ്പാ് ആയിര്‌ക്ക സാമ്യോഡിര്‌ന്ത് ഏസുക്ക് മാനാമ് മദ്‌പ്പ്‌മ് കെ്ഡേത്ത്‌ദ്.

18 അക്കുളെ മേലോഗാത്തിലിര്‌ന്ത് ബന്ത ഈ ജദ്ദണ എമ്മാമ് കേ്ട്ടേര്. എന്ത്‌ക്കെന്റ സാമി ഇ്റാങ്ക്‌റ മലേലി അയ്യി ഗള്യേലി എമ്മാമ് അയാള്‌ദൊപ്പ ഇര്‌ന്തേര്.

19 സാമിദാസ്‌ഗ സൊന്ന സേദിലി ണമാക്ക് സെരിക്ക്‌മ് ണമ്പിക്കുണ്ട്. അദ്‌ണാലെ ണിമ്മ അദ്‌ണ ബെലെ ഉള്ള ബെല്ല്യ കാര്യ ആയി കാണ്യ ബേ്ണ്ടി റമ്പ ഓരാഡുഡൊ. എന്ത്‌ക്കെന്റ അദ് ക്‌റ്‌സ്‌ത്ത് ബരമാട്ട്‌ക്ക് ഇ്റ്‌ട്ടിര്‌ക്ക എ്ഡേലി ഒരു ബ്‌ളാക്കായി കത്തികൊണ്ടിര്‌ക്ക്‌ദ്. അവാ് ഒരു ബെ്ഡിബെ്ള്ളിന പാസെ ണിമ്മ് മനേസ്സിലി കത്തികൊണ്ടിര്‌ക്കുഡൊ.

20 മുക്ക്യമായിമ് ണിമ്മ തെരിന്ത് ബെക്ക കാര്യഗ എന്തായെന്റ് സൊന്ന സാമി ബുക്കിലി സാമിദാസ്‌ഗ സൊല്ലിര്‌ക്ക ഒരൊരു സേദിഗ തമ്മ് സൊന്ത ബുദ്ദിലി താനെ ഒനൊന്റൊനൊന്റായി എ്ള്‌ദിന കാര്യഗ ഒന്റുമല്ല.

21 എന്ത്‌ക്കെന്റ സാമിദാസ്‌ഗ സൊന്ന ഈ സേദിഗ ഒരു ണാള്‌മ് മന്‌സാര് തമ്മ് പിര്യാക്ക് സൊന്ന കാര്യഗ അല്ല. ആന അദ്‌ഗെല്ല സാമിണിഗാല് ഉദാവ്യാലെ സാമി പ്‌ള്ളെഗ സൊന്നാദ്‌ത്തെ.

New Life Literature

Následuj nás:



Reklamy