Online Bible

- Reklamy -

3 ഓഗെന്നാനു 1 - പുദിയ നേമ


മുല്ലെലായി പറേന്റ കാരിയ

1 ഈച്ചിരന്റ പണി ചെയിന്റ അച്ചായിയായ നാനു ഗായോച്ചുക്കുബേണ്ടി എവുദിന്റ കത്തു. നേരാച്ചുമു നാനു ഇഞ്ഞെ ചിനേഗിക്കിന്റെയ്.

2 എനാക്കു ബേണ്ടപട്ടെനാന ഗായോച്ചേ, ഇഞ്ച നുവേലു അയിച്ചിരിലി കീന്റപല്ലെതന്നെ നീ ഒക്കാ കാരിയത്തിമു അയിച്ചിരിലിമു ബെടുപ്പായിമു ഇപ്പബേണ്ടിച്ചു നാനു പുറാത്തിക്കിന്റെയ്.

3 നീ അറിഞ്ച നേരാന കാരിയത്തിന്തു തെറ്റിപോഗദെ ഇപ്പൊണുമു ആ നേരാന കാരിയത്തിനെതന്നെ കേട്ടിന്തുനടാക്കിന്റെ എന്റു ഏച്ചുനെ നമ്പിന്റ കുറെ അണ്ണെരളേയമക്ക ഊടെക്കു ബന്തപ്പൊ എന്റൊന്റ പറേഞ്ചരു. അയിനെ കേട്ടിന്തിച്ചു നാനു ചാലദിഗ അയിച്ചിരിപട്ടെയ്.

4 എന്റ മക്ക നേരാന പൊരുബൊവ്വിലെ നടാക്കിന്റൊരു എന്റു കേട്ടിക്കിന്റെങ്കിന്തു ബലിയ അയിച്ചിരി എനാക്കു ബേറെ കാണി.


ഗായോച്ചുനെപറ്റി നല്ലെനെ പറേന്റു

5 എനാക്കു ബേണ്ടപട്ടെനാന ഗായോച്ചേ, നീയു ഏച്ചുനെ നമ്പിന്റ അണ്ണെരളേയമക്കക്കു എപ്പൊണുമു നല്ല ചഗായമൊക്ക ചെയിദുകൊടുക്കിന്റെ. അയിതന്നെയല്ല നീക്കു ഗൊത്തുകാണത്തെരളാന ഏച്ചുനെ നമ്പിന്റെരക്കുമു നീയു ഒരു കുറേവുമുലാദെ നല്ല ചഗായമൊക്ക ചെയിദുകൊടുക്കിന്റെ.

6 നീ അയിരണ്ടൊന്റ കാട്ടിന ചിനേഗത്തിനെപറ്റി അയിര ഊടെ ഏച്ചുനെ നമ്പിന്റെരണ്ടൊന്റ പറേഞ്ചുകീന്റൊരു. ഇഞ്ഞിമു അയിര ഇഞ്ഞാത്തെക്കു ബരുവടെക്കു നീയു അയിരക്കു ഈച്ചിര അലാക്കിന്റപല്ലത്ത കാരിയമൊക്ക ചെയിദുകൊടുത്തിച്ചു അയിരളെ ചൊല്ലിബുടോണു എന്റു നാനു ഇഞ്ചൊന്റ പറേന്റെയ്.

7 എന്നെഗെന്റെങ്കി അയിര ഏച്ചുനെപറ്റികീന്റ കാരിയമൊക്ക പടേപ്പിപ്പബേണ്ടിച്ചാന്റു ഓരോ ജാഗകായെമു പോന്റെയെയ്. ആ ചമേയത്തിയൊക്ക അയിര ഏച്ചുനെ നമ്പത്തെരളക്കെലിന്തു ഒരു ചഗായമു കേളുപ്പകാണി.

8 അയിര ഈച്ചിരന്റ നേരാന കാരിയത്തെക്കുബേണ്ടി പണി ചെയിന്റെനെകോണ്ടു നാമു അയിരക്കു ബേണുമത്തെനൊക്ക എന്നെനാനദെമു ചെയിദുകൊടുക്കൊണു. അങ്ങാണെ അയിര ചെയിന്റ പണിലി നമാക്കുമു അയിരണ്ടൊന്റ കൂടുവനാവൊയ്.


ദിയത്തറോച്ചുമു ദെമത്തറോച്ചുമു

9 അവുടെ ഏച്ചുനെ നമ്പിന്റെരക്കു നാനു മുല്ലെയേ ഒരു കത്തു എവുദിന്തെയ്. എന്റെങ്കി അവുടില നേദാവാവ അലാക്കിന്റ ദിയത്തറോച്ചു നാനു കത്തിലി എവുദിന്ത കാരിയമൊന്റുമു ബഗെബെപ്പകാണി.

10 അയിനെകോണ്ടു നാനു അവുടെക്കു ബരുവടെക്കു ദിയത്തറോച്ചു ചെയിദ കാരിയമൊക്ക നിങ്കടൊന്റ പറേഞ്ചുതരുവെയ്. അയിനു എങ്കളെപറ്റി കള്ളബാക്കാന്റു പറേഞ്ചൊണ്ടുനടാക്കിന്റെയെയ്. അയിതന്നെയല്ല ഏച്ചുനെ നമ്പിന്റ മയിച്ചെര അയിനാത്തെക്കു പോവടെക്കു അയിനു അയിരളെ ഒന്റകൂട്ടയ്. ബേറാരെങ്കില അയിരളെ ഒന്റകൂട്ടിനെങ്കി അയിനു അയിരളെ തടുപ്പനുമു ഏച്ചുനെ നമ്പിന്റെരണ്ട ഇണ്ടിലിന്തു അയിരളെ പുറാത്താക്കുവനുമു ചെയിന്റൊയ്.

11 എനാക്കു ബേണ്ടപട്ടെനാന ഗായോച്ചേ, ആരെങ്കില ആഗത്ത കാരിയ ചെയിദെങ്കി നീമു അങ്ങാണെ ചെയിവ പാടുകാണി. നല്ലകാരിയ ചെയിന്റെരളെ മെലേഞ്ചിച്ചു നീമു നല്ലെനെ ചെയ്യൊണു. നല്ലകാരിയ ചെയിന്റെര ഈച്ചിരന്റ മക്കളാന്റു. എന്റെങ്കി ആഗത്ത കാരിയ ചെയിന്റെരക്കു ഈച്ചിരനെ ഗൊത്തുകാണി.

12 ദെമെത്തിയോച്ചുനെപറ്റി നെരേയളൊക്കായിമു നല്ലകാരിയ പറേന്റൊരു. അയിനു നേരാന കാരിയ കേട്ടിന്തുനടാക്കിന്റെനെകോണ്ടു അയിനു നല്ലകാരിയ ചെയിന്റ ഒരുത്തെനെന്റു നമാക്കു ഗൊത്തുമാടുവനാവൊയ്. നാങ്കളുമു അയിനെപറ്റി നല്ലകാരിയ പറേന്റ. നാങ്ക പറേന്റെയെയ് നേരെന്റു നീക്കു ഗൊത്തില്ല.


ബൊവ്വിലായി പറേന്റ ബാക്കു

13 എനാക്കു ഇഞ്ഞിമു നീക്കു ബലാബരി കാരിയമൊക്ക എവുദൊണെന്റു കീന്റൊയ്. എന്റെങ്കി അയിനൊക്ക നീക്കു എവുദുവ എനാക്കു മനാകാണി.

14 എന്നെഗെന്റെങ്കി എത്തെനെമു ബിരേന്റു ഇഞ്ഞെ മെലേവ എനാക്കു അലാപ്പാന്റൊയ്. ഇഞ്ഞെ മെലേവടെക്കു അയിനൊക്ക നമാക്കു അങ്കെക്കിങ്കെക്കു പറേഞ്ചുകിടാപ്പനാവൊയ്.

15 ഈച്ചിര നീക്കു ചമാദാന തരോട്ടു. ഊടെ എന്റൊന്റകീന്റ ഒക്കാ ജൊദേയളുമു ഇഞ്ഞെ കേട്ടെന്റു പറേഞ്ചുകീന്റൊരു. അവുടെകീന്റ ഒക്കായിന്റൊന്റമു നാനു കേട്ടെന്റു പറേവൊണു.

New Life Computer Institute

Následuj nás:



Reklamy