2 ഓകന്നാൻ 1 - പുത്തൻ ചട്ടം1 മൂപ്പനാഞ്ഞ നാന് ശത്തിയത്തീല് ശ്‌നേകിക്കന്റതം തെയ്‌വം തേടി എടത്തതം ആഞ്ഞ ശ്‌നേകം നെറഞ്ഞ പിള്ളക്കും അവള കുഞ്ച്‌ല്‌ക്കും എയ്‌തന്റത്, നാന് മാട്ട്ക്ക്മില്ല ശരിക്കും ഒള്ള ശത്തിയം തിക്കൊണ്ടാകന്റ ഒക്കളം നിന്ന ശ്‌നേകിക്കിന്റാര്. 2 എന്തനിന്റെ ശത്തിയം നമ്മള മനശീല് ഇര്ക്കത്തം എപ്പനം നമ്മള കൂട്ടത്ത് ഇര്ക്കത്തം ചെയ്യും. 3 അപ്പനാഞ്ഞ തെയ്‌വത്തീനെന്റും അപ്പന്റ കയ്യനാഞ്ഞ ഏശുകിര്ശ്തുവീനെന്റും നമ്മ്ക്ക് കിറ്പയും കനിവും നിമ്മ്തിയും ശത്തിയത്തീലും ശ്‌നേകത്തീലം നമ്മള കൂട്ടത്ത് ഇര്ക്ക്ട്ട്. ശത്തിയമം ശ്‌നേകമം 4 നിന്റ കുഞ്ച്‌ലീല് ചെല കുഞ്ച്‌ല് അപ്പനീനെന്റ് കിട്ടിയ ഉത്തറവ് പേല ശത്തിയത്തീല് നടക്കന്റാര് ഇന്റ് കേട്ടപ്പൻ നാന് കൊള്ള കൂയ് എടത്തൻ. 5 ഇപ്പൻ പിള്ളേ, നമ്മ തമ്മ്ളിത്തമ്മ്ളി ശ്‌നേകിക്കണം ഇന്റ് നാന് കെഞ്ചിക്കേക്കന്റൻ. ഇത് ഒര പുത്തൻ ഉത്തറവ് ഇല്ല. നമ്മ ഏശുവ്ന നമ്പിയ കാലം തൊട്ട് നമ്മ്ക്ക് ഒണ്ടാഞ്ഞ അതേ ഉത്തറവ് തിന്നയാണും നാന് നിങ്ങ്ക്ക് എയ്‌തന്റത്. 6 നമ്മ അവന്റ ഉത്തറവ്ന്റ ചൊല്ല്ക്ക് നടക്കന്റത് തിന്നയാണും ശ്‌നേകം. നമ്മ്ക്ക് ഏശുവ്ന തിക്കൊണ്ടാഞ്ഞ കാലം തൊട്ട് കേട്ടത്പേല ചൊല്ല്ക്ക് നെപ്പാനിക്കൊള്ള ഉത്തറവാണും ഇത്. 7 മന്ശ്‌നാഞ്ഞ് വന്ത ഏശുവ്ന കെയ്യേക്കാത്ത ഒരിന്ന ചതിയൻമാര് ഈ ഒലകത്തീല ഒക്ക താവ്ക്കും വെന്റാര്. ഈണയൊള്ളവൻ ചതിയനും എത്റ്കിര്ശ്തുവും ആണും. 8 ആണ എങ്ങ കട്ടപ്പട്ടത് വെറ്തെ ആകാണ്ടിയിരപ്പാൻ നിങ്ങ പാക്കണം; ഇന്റെ തെയ്‌വം നിങ്ങള വേലക്കി ഒള്ള കൂലി ഒക്ക തെരും. 9 കിര്ശ്തുവ്ന്റ പടിപ്പിക്കിത്തീല് നെലനെക്കാണ്ടി അത് മറികടന്ന് നടക്കന്റവന്ക്ക് തെയ്‌വം ഇല്ല; ഇന്റെ പടിപ്പിക്കിത്തീല് നെലനെക്കന്റവനീല് അപ്പനാഞ്ഞ തെയ്‌വമം അവന്റ കയ്യനം ഒണ്ട്. 10 അത്കൊണ്ട് കിര്ശ്തു പടിപ്പിച്ചത്ക്ക് എത്റാഞ്ഞ് പടിപ്പിപ്പാൻ വെന്റവന വീട്ടീല് ഏറ്റേറ്ത്; മാട്ട്ക്ക്മില്ല അവനോട ശേതി പോലും പേശേറ്ത്. 11 അവനോട ശേതി പേശിയിരക്കന്റവൻ അവൻ ചെയ്യന്റ ഒക്ക തെറ്റാഞ്ഞ കാരിയത്തിലും കൂട്ട് നെക്കന്റാൻ. കടശി പേശത്ത് 12 നിങ്ങ്ക്ക് വേണ്ടി എയ്‌ത്‌വാനിക്കി ഒരിന്ന കാരിയം എക്കൊണ്ട്; ഇന്റെ കെട്‌ലാശിക്കും മശിക്കും എയ്‌ത്‌വാനിക്കി എക്ക് ഇട്ടമില്ല. നിങ്ങള കൂയ് നെകന്ന് വെര്‌വാൻ നിങ്ങള കിട്ട വന്ത് മൊകത്തോടമൊകം പിര്പ്പ്ത്തി ഇട്‌വാനിക്കി നാന് ആശിക്കന്റൻ. 13 തെയ്‌വം തേടിയെടത്ത നിന്റ തങ്കീന്റ കുഞ്ച്‌ല് ഒക്ക നിന്നോട ശേതി കേക്കന്റാര്. |
© New Life Literature