Online Bible

- Reklamy -

സങ്കീർത്തനങ്ങൾ 15 - സത്യവേദപുസ്തകം OV Bible (BSI)


ദാവീദിന്റെ ഒരു സങ്കീർത്തനം

1 യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധപർവതത്തിൽ ആർ വസിക്കും?

2 നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കയും ഹൃദയപൂർവം സത്യം സംസാരിക്കയും ചെയ്യുന്നവൻ.

3 നാവുകൊണ്ട് കുരള പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ;

4 വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവൻ; സത്യം ചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ;

5 തന്റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയും കുറ്റമില്ലാത്തവനു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ; ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy